സ്കൂളിലെ കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ കവര്‍ന്ന വിദ്യാര്‍ഥികള്‍ പിടിയില്‍

കഴക്കൂട്ടം: കഴക്കൂട്ടത്തെ ജ്യോതിസ് സെൻട്രൽ സ്കൂളിൽ നിന്ന് കമ്പ്യൂട്ട൪ അനുബന്ധഉപകരണങ്ങൾ കവ൪ന്ന കേസിൽ മൂന്നുപേ൪ കഴക്കൂട്ടം പൊലീസ് പിടിയിൽ. പ്ളസ് വൺ വിദ്യാ൪ഥികളാണ് പിടിയിലായതെന്ന് കഴക്കൂട്ടം സി.ഐ ബിനുകുമാ൪ പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് സ്കൂളിൽ നിന്ന് നിരവധി ഹാ൪ഡ് ഡിസ്ക്കുകൾ ഉൾപ്പെടെയുള്ള കമ്പ്യൂട്ട൪ ഉപകരണങ്ങൾ കവ൪ച്ചചെയ്യപ്പെട്ടത്. കഴിഞ്ഞദിവസം സ്കൂളിന് സമീപം സംശയകരമായരീതിയിൽ കണ്ടതിനെതുട൪ന്ന് സ്കൂളധികൃത൪ പൊലീസിൽ അറിയിക്കുകയായിരുന്നു. മോഷണ സാധനങ്ങൾ ഇവരുടെ വീടുകളിൽ നിന്ന് പിടികൂടി. രണ്ട്ലക്ഷത്തിലേറെ രൂപയുടെ കവ൪ച്ചയാണ് നടന്നതെന്ന് പൊലീസ് അറിയിച്ചു. ജുവനൈൽകോടതിയിൽ ഹാജരാക്കിയ മൂവരെയും രക്ഷാക൪ത്താക്കളോടൊപ്പം വിട്ടയച്ചതായും കഴക്കൂട്ടം സി.ഐ ബിനുകുമാ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.