പെട്രോള്‍ പമ്പുകളില്‍ മിന്നല്‍ പരിശോധന; ഒരെണ്ണം പൂട്ടിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ ക്രൈംബ്രാഞ്ചിൻെറ മിന്നൽ പരിശോധന; ക്രമക്കേടുകൾ വ്യാപകമാണെന്ന പരാതികളെ തുട൪ന്ന് വ്യാഴാഴ്ച രാവിലെ മുതലാണ് പരിശോധന നടത്തിയത്.
നിരവധി പമ്പുകളിൽ ക്രമക്കേട് കണ്ടെത്തി. ഇവക്ക് നോട്ടീസ് നൽകി. തിരുവനന്തപുരം കൊച്ചുവേളിയിലെ പമ്പ് പൂട്ടിച്ചു. മാനുവൽ ഫില്ലിങ് നടത്തുന്ന പമ്പുകളിലാണ് ക്രമക്കേട് വ്യാപകം.
കൊച്ചുവേളിയിലേത് ഇത്തരം പമ്പാണ്. ഇവിടെ മൂന്ന് ലക്ഷത്തോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായാണ് സൂചന. സുരക്ഷാ സംവിധാനങ്ങളും ക്രൈംബ്രാഞ്ച് പരിശോധിച്ചു. കൊടുക്കുന്ന തുകക്ക് തുല്യമായ പെട്രോൾ ലഭിക്കുന്നില്ലെന്നും കൃത്രിമമുള്ളതായും ആക്ഷേപങ്ങൾ ഉയ൪ന്നിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.