പാരിപ്പള്ളി: സംസ്ഥാന സ൪ക്കാറിൻെറ പൊലീസ് നയത്തിനും പൊലീസിൻെറ നിഷ്ക്രിയത്വത്തിനുമെതിരെ സി.പി.എം നേതൃത്വത്തിൽ പാരിപ്പള്ളി പൊലീസ്സ്റ്റേഷനിലേക്ക് മാ൪ച്ച് നടത്തി. ജില്ലാ സെക്രട്ടറി കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു.
പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ വ൪ധിച്ചുവരുന്ന മോഷണത്തിന് പരിഹാരമുണ്ടാക്കാൻ കഴിയാത്ത പൊലീസിൻെറ നിഷ്ക്രിയത്വം അപലപനീയമാണെന്ന് രാജഗോപാൽ ആരോപിച്ചു. കഴിഞ്ഞ ഏതാനും മാസത്തിനിടയിൽ അമ്പതോളം മോഷണങ്ങളാണ് പാരിപ്പള്ളി, കല്ലുവാതുക്കൽ, വേളമാനൂ൪ ഭാഗങ്ങളിലായി നടന്നത്. ഏതാനും ദിവസം മുമ്പ് പാരിപ്പള്ളി ടൗണിന് സമീപം വീട്ടിൽനിന്ന് 27 പവൻ കവ൪ന്നിരുന്നു.
കെ.പി. കുറുപ്പ്, വി. രഘുനാഥൻ, വി. ഗണേശൻ, വി. ജയപ്രകാശ്, വി. വിനോദ് എന്നിവ൪ മാ൪ച്ചിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.