കുമളി: വീട്ടിൽ നിന്ന് മോഷ്ടിച്ച് കൊണ്ടുവന്ന പത്തോളം പട്ടുസാരികൾ റോസാപ്പൂക്കണ്ടത്തെ ഇടവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
പട്ടുസാരികൾക്കൊപ്പം ഉണ്ടായിരുന്ന ഗ്യാസ് ഏജൻസിയുടെ ബുക്കിൽ പാമ്പനാ൪ എസ്റ്റേറ്റിലെ ലില്ലി എന്ന സ്ത്രീയുടെ വീട്ടിൽ നിന്നാണ് സാരികൾ മോഷ്ടിച്ചതെന്നാണ് കരുതുന്നത്.
ഇടവഴിയിൽ കണ്ടെത്തിയ പട്ടുസാരികൾക്കൊപ്പം സ്വ൪ണം പൂശിയ രണ്ട് വള, ഒരു നെക്ലേസ് എന്നിവയും പൊലീസ് കണ്ടെത്തിയിരുന്നു. മോഷ്ടിച്ച ആഭരണങ്ങൾ സ്വ൪ണമല്ലെന്ന് വ്യക്തമായതോടെ സാരി ഉൾപ്പെടെ ഇവ വഴിയിൽ ഉപേക്ഷിച്ചതാണെന്നാണ് പൊലീസ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.