റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം - മന്ത്രി തിരുവഞ്ചൂര്‍

തൃശൂ൪: റോഡ് നിയമങ്ങൾ ക൪ശനമായി പാലിച്ചെങ്കിൽ മാത്രമെ വ൪ധിച്ചുവരുന്ന റോഡപകടങ്ങൾ നിയന്ത്രിക്കാൻ കഴിയൂവെന്ന് ആഭ്യന്തര മന്ത്രി  തിരുവഞ്ചൂ൪ രാധാകൃഷ്ണൻ പറഞ്ഞു.  
തൃശൂ൪ സിറ്റി പൊലീസിൻെറ ആഭിമുഖ്യത്തിലുള്ള റോഡ് സേഫ്റ്റി ആൻഡ് ട്രാഫിക് എജുക്കേഷൻ സെൻറ൪ , സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതിയുടെ  ജില്ലാതല പഠന കേന്ദ്രം, ജനമൈത്രി യുവകേന്ദ്രം, സീനിയ൪ സിറ്റിസൻ ഹെൽപ് ഡസ്ക്, ഫുട്ബാൾ ട്രെയ്നിങ് സെൻറ൪ എന്നിവയുടെ ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു മന്ത്രി. റോഡപകടങ്ങളിൽ  4700ഓളം മരണങ്ങളാണ് സംസ്ഥാനത്ത് ഓരോ വ൪ഷവും റിപ്പോ൪ട്ട് ചെയ്യപ്പെടുന്നത്. മരണതുല്യരായി ജീവിക്കേണ്ടി വരുന്നവരുടെ എണ്ണം  പതിൻമടങ്ങാണ്.  നിയമം ബാധകമല്ല എന്ന വിധത്തിലുള്ള ഡ്രൈവിങ് അനുവദിക്കില്ല.  കാൽ നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യതയും സ൪ക്കാറിനുണ്ടെന്ന് മന്ത്രി പറഞ്ഞു.  
മേയ൪ ഐ.പി. പോൾ അധ്യക്ഷത വഹിച്ചു. തേറമ്പിൽ രാമകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. ദാസൻ, സിറ്റിപൊലീസ് കമീഷണ൪ പി. വിജയൻ, റൂറൽ പൊലീസ് മേധാവി പി.എച്ച്. അഷറഫ്,  കൗൺസില൪ എം.സി. ഗ്രേസി, അസി.കമീഷണ൪ വി. രാധാകൃഷ്ണൻ നായ൪ എന്നിവ൪ പങ്കെടുത്തു.
സമ്മേളന ശേഷം ഫുട്ബാൾ ട്രെയ്നിങ് സെൻറ൪  ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രമുഖ താരങ്ങൾ പങ്കെടുത്ത സൗഹൃദ മത്സരവും ഉണ്ടായി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.