മെട്രോ റെയില്‍ വികസനം: സ്ഥലവില സര്‍ക്കാര്‍ അംഗീകാരത്തിന് അയച്ചു

കാക്കനാട്: മെട്രോ റെയിൽ അനുബന്ധ നി൪മാണത്തിന് റോഡ് വികസിപ്പിക്കാൻ ഏറ്റെടുക്കുന്ന സ്ഥലത്തിന് ജില്ലാതല പ൪ച്ചേഴ്സ് കമ്മിറ്റിയും സ്ഥല ഉടമകളും തമ്മിലുണ്ടായ ധാരണയനുസരിച്ച് നി൪ണയിച്ച സ്ഥലവില സംസ്ഥാന സ൪ക്കാറിൻെറ അംഗീകാരത്തിന് അയച്ചു.
ഡി.എൽ. പി.സി നിശ്ചയിച്ച വിലയ്ക്ക് സംസ്ഥാനതല എംപവ൪  കമ്മിറ്റിയുടെ അംഗീകാരം ലഭിക്കാനായാണ് അയച്ചതെന്ന് കലക്ട൪ പി.ഐ. ഷെയ്ഖ് പരീത് പറഞ്ഞു. നിലവിൽ 52 ലക്ഷം രൂപയാണ് ജില്ലാതല കമ്മിറ്റി വില നിശ്ചയിച്ചിട്ടുള്ളത്.
എം.ജി റോഡ്, ബാന൪ജി റോഡ്, സൗത് റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിലെ വികസനത്തിനായാണ് സ്ഥലം ഏറ്റെടുക്കുന്നത്. ഇതിൽ ഏറ്റവും കുറവ് സ്ഥലം എടുക്കുന്നത് എം.ജി റോഡിൽനിന്നാണ് -ഒമ്പത് സെൻറ് .സ്ഥലം ഏറ്റെടുക്കുന്ന ഭൂവുടമകൾക്ക് സെൻറിന് 52 ലക്ഷം രൂപ വീതം നൽകാനാണ് തീരുമാനം. സ്ഥലം വിട്ടുനൽകാൻ ഇതിനകം 40 പേ൪ സമ്മതപത്രം നൽകിയിട്ടുണ്ട്. ഇവരുടെ പ്രമാണങ്ങൾ പരിശോധന പൂ൪ത്തിയാക്കി വരികയാണ്. സ്ഥലം വിട്ടുനൽകാൻ സമ്മതപത്രം നൽകിയവ൪ക്ക് വിലയുടെ 80 ശതമാനം ആദ്യം നൽകും.
ബാക്കി തുക സ൪ക്കാറിൻെറ അംഗീകാരം ലഭിച്ചശേഷം നൽകുമെന്ന് കലക്ട൪ പറഞ്ഞു. സ്ഥലവില നൽകാൻ 20 കോടി കൂടി ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.