ഡെപ്യൂട്ടി ഡയറക്ടറെ തടഞ്ഞുവെച്ചു

പത്തനംതിട്ട: അലവൻസ് തടഞ്ഞുവെച്ചതിൽ പ്രതിഷേധിച്ച് നാഷനൽ സേവിങ് സ്കീം ഡെപ്യൂട്ടി ഡയറക്ട൪ മനോജിനെ മഹിളാ പ്രധാൻ ഏജൻറുമാ൪ തടഞ്ഞുവെച്ചു. തിങ്കളാഴ്ച  രാവിലെ 11 ഓടെ ട്രഷറിക്ക് സമീപം പ്രവ൪ത്തിക്കുന്ന ദേശീയ സമ്പാദ്യ പദ്ധതിയുടെ ജില്ലാ കാര്യാലയമാണ് വനിതാ ഏജൻറുമാ൪ ഉപരോധിച്ചത്. ശ്യാമളാ ഗോപിനാഥൻ കമീഷൻെറ ഉത്തരവ് പ്രകാരം 2011 ഡിസംബ൪ മുതൽ തങ്ങളുടെ അലവൻസുകൾ തടഞ്ഞുവെച്ചിരുന്നതായി ഇവ൪ പറയുന്നു. എന്നാൽ സംസ്ഥാനത്ത് പത്തനംതിട്ടയൊഴികെയുള്ള ജില്ലകളിൽ അലവൻസ് വിതരണം പുനരാരംഭിച്ചെങ്കിലും ജില്ലയിൽ നടപടിയുണ്ടാകാത്തതാണ് വനിതാ ഏജൻറുമാരെ ഉപരോധത്തിനെത്തിക്കാൻ കാരണമായത്. പത്തനംതിട്ട സി.ഐ.എം.എ നസീ൪ നടത്തിയ ച൪ച്ചയിൽ 15 ദിവസത്തിനുള്ളിൽ അലവൻസുകൾ വിതരണം ചെയ്യുമെന്ന് ഡയറക്ട൪ ഉറപ്പ് നൽകി. ഇതിനെത്തുട൪ന്ന്  ഉപരോധം പിൻവലിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.