ചങ്ങനാശേരി കശാപ്പുശാല പൂട്ടിയിട്ട് അഞ്ചുവര്‍ഷം

ചങ്ങനാശേരി: മൃഗങ്ങളെ കശാപ്പ് ചെയ്യാൻ നഗരസഭയുടെ ഫാത്തിമാപുരത്തെ സ്ളോട്ട൪ഹൗസ് പ്രവ൪ത്തിക്കാതായിട്ട് അഞ്ച്വ൪ഷം. ആരോഗ്യവിഭാഗത്തിൻെറ പരിശോധന കൂടാതെ ഇറച്ചിവ്യാപാരം വ്യാപകമായെന്ന് ആക്ഷേപം ഉണ്ട്.  മൃഗങ്ങളെ പരിശോധിച്ച് മുദ്ര പതിച്ചശേഷമേ കശാപ്പ് ചെയ്ത് മാംസം വിൽക്കാവൂ എന്ന മാനദണ്ഡം പാലിക്കാറില്ല. നിയമംലംഘിച്ച് പ്രവ൪ത്തിക്കുന്നതായ പരാതിയുടെ പേരിലാണ് സ്ളോട്ട൪ഹൗസ് അടച്ചുപൂട്ടിയത്. ഇത് തുറന്ന് പ്രവ൪ത്തിപ്പിക്കുന്നതിന് പകരം അനധികൃത വിൽപ്പനക്കാരെ സഹായിക്കുന്ന നിലപാടാണ് നഗരസഭ കൈക്കൊള്ളുന്നതെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം മൃഗസംരക്ഷണ വകുപ്പ് ശസ്ത്രക്രിയ നടത്തിയ പശുവിനെ തട്ടിയെടുത്ത് കശാപ്പ്ചെയ്ത് മാംസം വിറ്റ കേസിൽ രണ്ട് വ്യാപാരികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നഗരസഭ പരിധിയിൽ ഇപ്പോൾ 20ലധികം ഇറച്ചികടകളാണ് പ്രവ൪ത്തിക്കുന്നത്. സമീപ പഞ്ചായത്തുകളിൽ 50ലധികവും. ഇവയിലൊന്നുപോലും മാനദണ്ഡങ്ങൾ പാലിച്ച് പ്രവ൪ത്തിക്കുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.