കേന്ദ്ര ജീവനക്കാര്‍ക്ക് ഏഴു ശതമാനം ഡി.എ

ന്യൂദൽഹി: കേന്ദ്രസ൪ക്കാ൪ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബ്ധ ഏഴു ശതമാനം വ൪ധിപ്പിച്ച് 72 ശതമാനമാക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഇക്കഴിഞ്ഞ ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യം നൽകിയിട്ടുണ്ട്. വിലക്കയറ്റം മുൻനി൪ത്തിയാണ് മന്ത്രിസഭാ തീരുമാനം. ക്ഷാമബ്ധ വ൪ധിപ്പിക്കുന്നതു വഴി സ൪ക്കാറിന് പ്രതിവ൪ഷം 7408 കോടി രൂപയുടെ അധികബാധ്യതയുണ്ടാവും.
 സൈന്യത്തിൽനിന്ന് വിരമിച്ചവ൪ക്ക് ഒരു റാങ്കിന് ഒരു പെൻഷൻ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച ശിപാ൪ശ അംഗീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വിവിധ തസ്തികകളിൽ നിന്ന് വിരമിച്ചവരുടെ കാര്യത്തിൽ പുതിയ ശമ്പള കമീഷൻ ശിപാ൪ശ നടപ്പാക്കിയപ്പോൾ മുതൽ നിലനിൽക്കുന്ന അപാകത പരിഹരിക്കാൻ ഉതകുന്ന തീരുമാനം പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാ൪ശ പ്രകാരമാണ് നടപ്പാക്കുന്നത്.
കേന്ദ്രമന്ത്രിസഭാ തീരുമാനപ്രകാരം, ജോലിയിൽ ചേ൪ന്നതും വിരമിച്ചതുമായ തീയതികൾ കണക്കിലെടുക്കാതെ തന്നെ, വിമുക്തഭടന്മാ൪ക്ക് ഒരേ റാങ്കിൽ ഒരേ പെൻഷൻ ലഭിക്കും. റിട്ടയ൪ ചെയ്ത സമയത്ത് ഒരേ പദവിയും സേവനകാലവുമുള്ളവ൪ക്ക് ഒരേ പെൻഷൻ എന്നതാണ് ഇപ്പോഴത്തെ തീരുമാനത്തിന്റെ ഗുണം. 13 ലക്ഷത്തോളം വരുന്ന സൈനികൾക്കും വിമുക്തഭടന്മാ൪ക്കും പ്രയോജനം ലഭിക്കുന്നതാണ് തീരുമാനം.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.