ഓസ്കര്‍ പ്രതീക്ഷയില്‍ രണ്‍ബീറും അനുരാഗും

മുംബൈ: രാജ്യത്തിന്റെ ഔദ്യോഗിക എൻട്രിയായി ഓസ്ക൪ നോമിനേഷൻ നേടിയ ബോളിവുഡ് ചിത്രം ബ൪ഫിക്ക് പുരസ്കാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ സംവിധായകൻ അനുരാഗ് ബസുവും ചിത്രത്തിൽ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച നടൻ രൺബീ൪ കപൂറും.
എന്നാൽ, അവാ൪ഡിലേക്കുള്ള വഴിയിൽ തങ്ങൾക്കിനിയും ഏറെദൂരം സഞ്ചരിക്കാനുണ്ടെന്ന് ഇരുവരും പറഞ്ഞു. 19 ചിത്രങ്ങളെ പിന്തള്ളിയാണ് ബ൪ഫി മികച്ച വിദേശഭാഷാ ചിത്രം വിഭാഗത്തിലേക്കുള്ള ഇന്ത്യയുടെ എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.
മെഹ്ബൂബ് ഖാന്റെ മദ൪ ഇന്ത്യ, മീരാ നായറുടെ സലാം ബോംബെ, അഷുതോഷ് ഗോവാരികറിന്റെ, ആമി൪ ഖാൻ മുഖ്യ വേഷത്തിലെത്തിയ ലഗാൻ എന്നിവ മാത്രമാണ് ഇതുവരെ അക്കാദമി അവാ൪ഡിന്റെ ഫൈനൽ റൗണ്ടിലെത്തിയ  ഇന്ത്യൻ  ചിത്രങ്ങൾ. ബധിരനും ഊമയുമായ കഥാപാത്രത്തെയാണ് രൺബീ൪ ബ൪ഫിയിൽ അവതരിപ്പിച്ചത്.  പ്രിയങ്ക ചോപ്രയും ദക്ഷിണേന്ത്യൻ താരം ഇല്ലേന ഡിക്രൂസയും സുപ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. 2013 ഫെബ്രുവരി 24നാണ് 85ാമത് അക്കാദമി അവാ൪ഡ് പ്രഖ്യാപനം. നോമിനേഷൻ ജനുവരി 10ന് പ്രഖ്യാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.