കൊച്ചി: കാക്കനാട് പോണോത്തുംപറമ്പ് വലിയ പറമ്പിൽ സലീം, ഭാര്യ റഷീദ എന്നിവരെ കവ൪ച്ചശ്രമക്കേസിൽ സെൻട്രൽ പൊലീസ് പിടികൂടി. റിപ്പോ൪ട്ട൪ ചാനലിൻെറ കളമശേരി സ്റ്റുഡിയോയിലെ ജീവനക്കാരൻ കൊല്ലം പിറവന്തൂ൪ ചാലിയേക്കര വ൪ഗീസിൻെറ പണമടങ്ങിയ ബാഗ് തട്ടാൻ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. ശനിയാഴ്ച രാവിലെയാണ് സംഭവം.
വ൪ഗീസ് സൗത് ഇന്ത്യൻ ബാങ്കിൻെറ ബാന൪ജി റോഡിലെ ശാഖയിൽനിന്ന് പണം പിൻവലിച്ച് ബസ്സ്റ്റോപ്പിലേക്ക് പോകവേ ക്രിസ്ത്യൻ പാലസ് ഹോട്ടലിന് മുന്നിൽ പിന്നാലെ എത്തിയ സലീം ബാഗ് തട്ടിയെടുത്ത് റഷീദയുടെ കൈവശം കൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വ൪ഗീസ് ബഹളം കൂട്ടിയപ്പോൾ ഇവ൪ ബാഗ് ഉപേക്ഷിച്ച് സ്ഥലം വിട്ടുവെന്നും പൊലീസ് പറഞ്ഞു. വൈകുന്നേരത്തോടെയാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.