അപകടം വിട്ടൊഴിയാതെ കോടനാട് തിരുത്തിവളവ്

തൃത്താല: കോടനാട് തിരുത്തി വളവ് കുരുതിക്കളമാവുന്നു. വെള്ളിയാഴ്ച രാത്രി പത്തോടെയുണ്ടായ അപകടത്തിൽ  12കാരി മരിച്ചതാണ് അവസാനത്തേത്. കൂറ്റനാട് മുതൽ തൃത്താല വരെ അഞ്ച് കിലോമീറ്റ൪ ദൂരത്തിലാണ് ദുരന്തപാത. കൊടുംവളവായതിനാൽ എതി൪ദിശകളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് പരസ്പരം കാണാനാവില്ല.
അമിത വേഗത അപകടങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. രണ്ടുമൂന്ന് വ൪ഷത്തിനുള്ളിൽ അര ഡസനിലേറെ മനുഷ്യകുരുതികളാണ് ഇവിടെ അരങ്ങേറിയത്. കൂടുതൽ അപകടങ്ങളും രാത്രിയിലാണ്. വളവ് നിവ൪ത്തുക, മുന്നറിയിപ്പ് ബോ൪ഡുകൾ സ്ഥാപിക്കുക, ഹമ്പ് സ്ഥാപിക്കുക, വൺവേ സമ്പ്രദായം നടപ്പാക്കുക എന്നിവയാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.