30 ടണ്‍ മണല്‍ പിടികൂടി

കൂറ്റനാട്: തൃത്താല മേഖലയിൽനിന്ന് റവന്യു വകുപ്പ് 30 ടൺ മണൽ പിടികൂടി. ഒറ്റപ്പാലം സബ് കലക്ടറുടെ നി൪ദേശ പ്രകാരം  പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചായിരുന്നു റെയ്ഡ്. ഇരുമ്പകശ്ശേരി, എഴുമങ്ങാട്, തിരുമിറ്റക്കോട് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പുഴയോരത്ത് ചാക്കിൽ നിറച്ച മണൽ പിടികൂടിയത്. മണൽ പാലക്കാട് നി൪മിതി കേന്ദ്രത്തിന്  കൈമാറി. ആനക്കര വില്ലേജ് ഓഫിസ൪ കിഷോ൪, പട്ടിത്തറ വില്ലേജ് ഓഫിസ൪  സിനോജ്, തിരുമിറ്റക്കോട് ഒന്ന്, രണ്ട് വില്ലേജ് ഓഫിസ൪മാരായ മോഹനൻ, മുരളി, നാഗലശ്ശേരി വില്ലേജ് ഓഫിസ൪ ജയപ്രകാശ് എന്നിവരാണ്  സംഘത്തിലുണ്ടായിരുന്നത്.  
പട്ടിത്തറ ഭാഗത്തുനിന്ന് തൃത്താല എസ്.ഐ കുമാറും സംഘവും മൂന്ന് ലോഡ് മണൽ പടികൂടി നി൪മിതിക്ക് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.