പാലക്കാട്: മലമ്പുഴ നിയോജക മണ്ഡലത്തിലെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നടത്തേണ്ട പദ്ധതികളെക്കുറിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടേയും വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻെറ സാന്നിധ്യത്തിൽ പാലക്കാട് റസ്റ്റ്ഹൗസിൽ ചേ൪ന്നു. നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്ത് പ്രസിഡൻറുമാ൪, മലമ്പുഴ ബ്ളോക്ക് പ്രസിഡൻറ്, ജല അതോറിറ്റി ഉദ്യോഗസ്ഥ൪, റവന്യു, ആരോഗ്യ, പൊതുമരാമത്ത് ഉദ്യോഗസ്ഥ൪ എന്നിവരോട് സ്ഥലം എം.എൽ.എയായ വി.എസ് വിവരങ്ങൾ ആരാഞ്ഞു.
കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ അടിയന്തരമായി വെള്ളമെത്തിക്കണമെന്ന് അദ്ദേഹം നി൪ദേശിച്ചു. എം.എൽ.എ ഫണ്ട് ശരിയായ കാര്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും പറഞ്ഞു.
മുണ്ടൂ൪, പുതുപ്പരിയാരം മേഖലകളിൽ കാട്ടാനശല്യം മൂലം ഇരുനൂറ്റമ്പതോളം ക൪ഷക൪ ദുരിതം നേരിടുന്നതിന് പരിഹാരം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ കൺവീന൪ എം.കെ. കൃഷ്ണൻ വി.എസിന് പരാതി നൽകി. എം.എൽ.എ ഫണ്ടിൽനിന്ന് കഴിഞ്ഞ ജൂലൈയിൽ പത്ത് ലക്ഷം അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അതിൻെറ വിനിയോഗ നടപടി സ്വീകരിച്ചിട്ടില്ലെന്ന് പരാതിയിൽ വ്യക്തമാക്കി. എ. പ്രഭാകരൻ, മലമ്പുഴ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് കാ൪ത്തികേയൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ കെ.എൻ. ശ്രീദേവി (പുതുശ്ശേരി) സുമലത മോഹൻദാസ് (മലമ്പുഴ) പത്മാവതി (എലപ്പുള്ളി) വത്സല ചന്ദ്രൻ (അകത്തത്തേറ) ഗീത സതീഷ് (മുണ്ടൂ൪) ബിന്ദുസുരേഷ് (പുതുപ്പരിയാരം) എന്നിവ൪ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.