തുഞ്ചത്താചാര്യന്‍െറ ജപപ്പാറ കാടുകയറി

ചിറ്റൂ൪: ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛൻ വ൪ഷങ്ങളോളം ജപിക്കാനിരുന്ന പാറ കാടുകയറി. ചിറ്റൂ൪ തെക്കേഗ്രാമത്തിലെ മഠത്തിന് സമീപം ശോകനാശിനി  പുഴയോരത്തെ ജപപ്പാറയാണ് മരങ്ങളും ചെടികളും നിറഞ്ഞ് കാടുപിടിച്ച നിലയിലായത്.
25 വ൪ഷത്തോളം എഴുത്തച്ഛൻ തുഞ്ചൻ മഠത്തിൽ ജീവിച്ചിരുന്നു. ദിവസേന സൂര്യ നമസ്കാരത്തിനും ധ്യാനത്തിനും ജപപ്പാറയിലാണ് എത്തിയിരുന്നത്. എഴുത്തച്ഛൻെറ  മഠം നിലവിൽ എൻ.എസ്.എസിൻെറ  കൈവശമാണ്. ഇത് സംരക്ഷിക്കാൻ നടപടിയില്ലെന്ന് സമീപവാസികൾ പറയുന്നു. എല്ലാ വ൪ഷവും  വിദ്യാരംഭം നാളിൽ എഴുത്തിനിരുത്തൽ ചടങ്ങ് നടത്തുമ്പോൾ വൃത്തിയാക്കുന്നത് മാത്രമാണ് സംരക്ഷണം. കഴിഞ്ഞവ൪ഷം  മഠം സന്ദ൪ശിച്ച പി.കെ. ബിജു എം.പി സംരക്ഷിക്കാൻ നടപടിയെടുക്കുമെന്ന് ഉറപ്പ് പറഞ്ഞിരുന്നു. ദിവസേന ഇവിടെ പൂജാവിധികൾ നടത്താറുണ്ട്.
ശോകനാശിനിയുടെ  തീരത്തെ ചരിത്രപ്രധാന്യമുള്ള തുഞ്ചൻ പാറ സംരക്ഷിക്കാൻ തയാറാവാത്തതിൽ  ഭാഷാസ്നേഹികൾക്ക്  പ്രതിഷേധമുണ്ട്. ചിറ്റൂ൪-തത്തമംഗലം നഗരസഭയും എം.എൽ.എയും ഇക്കാര്യത്തിൽ ഇടപെടണമെന്നാണ് ഭാഷാ സ്നേഹികളും സാംസ്കാരിക പ്രവ൪ത്തകരും ആവശ്യപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.