വിധി അപഹരിച്ചത് കുടുംബത്തിന്‍െറ അത്താണിയെ

ഉരുവച്ചാൽ: ശനിയാഴ്ച ശിവപുരം വെള്ളിലോടിലുണ്ടായ അപകടത്തിൽ വിധി അപഹരിച്ചത് ഒരു കുടുംബത്തിൻെറ അത്താണിയെ. ഇരുപത് വയസ്സു മാത്രം പ്രായമായ അജേഷ് കുടുംബത്തിൻെറ പ്രതീക്ഷയായിരുന്നു. ഒന്നര വ൪ഷം മുമ്പ് പിതാവ് കെ.പി. അശോകൻ മരണപ്പെട്ടിരുന്നു. റബ൪ വെട്ടിയും ശിവപുരം ടൗണിൽ ഓട്ടോറിക്ഷ ഓടിച്ചുമായിരുന്നു അജേഷിൻെറ ജീവിതം. റബ൪ വെട്ടി അതിൽനിന്ന് സ്വരൂപിച്ച പണമുപയോഗിച്ചാണ് തൻെറ കുടുംബത്തിൻെറ ഉപജീവനമാ൪ഗമായ ഓട്ടോറിക്ഷ വാങ്ങി ഓടിച്ചിരുന്നത്. അതുതന്നെ തൻെറ ജീവൻ അപഹരിക്കുമെന്ന് അജേഷ് ഓ൪ത്തിരിക്കില്ല. ഓട്ടോ ഡ്രൈവ൪ വെള്ളിലോടിലെ ഫസീലാസിൽ ഫസലിൻെറ കല്യാണത്തിന് ആളുകളെയിറക്കി അവിടെനിന്നും തിരികെ പോകവേയാണ് അപകടം. അജേഷിൻെറ മരണവാ൪ത്തയറിഞ്ഞ് നാടാകെ വിതുമ്പുകയാണ്. അജേഷിനെപ്പറ്റി നാട്ടുകാ൪ക്ക് നല്ലതുമാത്രമേ പറയാനുള്ളൂ.
ഓട്ടോറിക്ഷ നിവ൪ത്തിയാണ് നാട്ടുകാ൪ അജേഷിനെ പുറത്തെടുത്ത്  മട്ടന്നൂ൪ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും വിധി അജേഷിൻെറ ജീവൻ അപഹരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.