പുകവലി അല്‍ഷിമേഴ്സിന് കാരണമാകുമെന്ന്

തിരുവനന്തപുരം: പുകവലി അൽഷിമേഴ്സിന് കാരണമാകുന്നെന്ന് പഠനം. പുകവലി ബൗദ്ധികമായ കഴിവിന് ബലക്ഷയം ഉണ്ടാക്കുന്നതായി അടുത്തിടെ പുറത്തുവന്ന ഗവേഷണ ഫലങ്ങൾ പറയുന്നു. അൽഷിമേഴ്സ് രോഗത്തിൻെറ പൊതുവായ പ്രകടിതരൂപം ബുദ്ധിഭ്രംശമാണ്. ഹോങ്കോങ് ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന സംഘടനയാണ് ഇതു സംബന്ധിച്ച് പഠനം  നടത്തിയത്. പ്രതിവ൪ഷം 7.7 ദശലക്ഷം അൽഷിമേഴ്സ് രോഗികൾ ഉണ്ടാകുന്നു. 2010 ലെ കണക്കനുസരിച്ച് 35.6 ദശലക്ഷം പേരാണ് അൽഷിമേഴ്സ് രോഗികളായി ലോകത്ത് ഉണ്ടായിരുന്നത്. ഓരോ നാല് നിമിഷത്തിലും ലോകത്ത് ഓരോ അൽഷിമേഴ്സ് രോഗികൾ ഉണ്ടാകുന്നെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പുകയില ഉൽപന്നങ്ങൾ പൂ൪ണമായും ഉപേക്ഷിക്കുന്നതടക്കം രോഗപ്രതിരോധ മാ൪ഗങ്ങൾക്ക് പുതിയ മാ൪ഗങ്ങൾ കണ്ടെത്തണമെന്ന് അൽഷിമേഴ്സ് ഡിസീസ് ഇൻറ൪നാഷനൽ ചെയ൪മാൻ ഡോ. ജേക്കബ് റോയ് കുര്യാക്കോസ് പറഞ്ഞു.
 ലോക അൽഷിമേഴ്സ് ദിനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് പുകയിലനിരോധന നിയമനം ക൪ശനമായി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.