അനധികൃതമായി കടത്താന്‍ ശ്രമിച്ച റേഷന്‍ സാധനങ്ങള്‍ പിടികൂടി

കിഴക്കേകല്ലട: അനധികൃതമായി കടത്താൻ ശ്രമിച്ച റേഷൻ സാധനങ്ങൾ പിടികൂടി. മൺറോതുരുത്ത് പേഴുംതുരുത്തിൽ നിന്നാണ് റേഷൻ സാധനങ്ങളോടൊപ്പം കടത്താൻ ശ്രമിച്ച പച്ചരിയും ഗോതമ്പും പുഴുക്കലരിയും പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന റേഷൻ വ്യാപാരി പ്രദീപും ലോറി ഡ്രൈവറും ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയിൽ റേഷൻസാധനങ്ങളുമായെത്തിയ ലോറിയെ കുറിച്ച് നാട്ടുകാ൪ നൽകിയ വിവരം അനുസരിച്ചെത്തിയ കല്ലട എസ്.ഐയും സംഘവുമാണ് ലോറി കസ്റ്റഡിയിലെടുത്തത്. പരിശോധനയിൽ ആകെ ലോറിയിൽ ഉണ്ടായിരുന്ന 220 ചാക്ക് സാധനങ്ങളിൽ 134 ചാക്കിന് മാത്രമാണ് രേഖയുണ്ടായിരുന്നത്. ശേഷിച്ച  70 ചാക്ക് പച്ചരിയും, 11 ചാക്ക് പുഴുക്കലരിയും, ഒരു ചാക്ക് ഗോതമ്പുമാണ് പൊലീസ്  പിടികൂടിയത്. നെന്മേനി ഭാഗത്ത് റേഷൻ കട നടത്തുന്നയാളാണ് അരികടത്തലിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.