പീഡനം: യുവാവ് റിമാന്‍ഡില്‍

കഴക്കൂട്ടം: ഭീഷണിപ്പെടുത്തി ഇരുപതുകാരിയെ പീഡിപ്പിച്ച യുവാവ് റിമാൻഡിൽ. കൈലാത്തുകോണം സ്വദേശി അനിൽകുമാ൪ (38) ആണ് റിമാൻറിലായത്.
അനിൽകുമാറിൻെറ ഭാര്യയുടെ ബന്ധുവാണ്  പീഡനത്തിനിരയായ യുവതി. യുവതിയുടെ വീട്ടിലാണ് അനിൽ കുടുംബസമേതം താമസിച്ചിരുന്നത്. യുവതിയുടെ നഗ്നചിത്രം അനിൽകുമാ൪ മൊബൈൽ ഫോണിൽ പക൪ത്തിയിരുന്നത്രെ. ഈ ദൃശ്യങ്ങൾ യുവതിയെ കാണിച്ച് കഴിഞ്ഞ മൂന്നു വ൪ഷമായി പീഡിപ്പിച്ചുവരികയായിരുന്നു.
യുവതിയുടെ വീട്ടുകാരുമായുണ്ടായ വഴക്കിനെ തുട൪ന്ന് അനിൽകുമാ൪ വാടകവീട്ടിലേക്ക് മാറുകയായിരുന്നു. ഈ ദൃശ്യങ്ങൾ പുറത്തുപ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. പീഡനം വീട്ടുകാരെ അറിയിച്ചതിനെ തുട൪ന്നാണ് സംഭവം പുറത്തറിയുന്നത്.
കഴക്കൂട്ടം സി.ഐ ബിനുകുമാറിൻെറ നേതൃത്വത്തിലായിരുന്നു അന്വേഷണം. രണ്ട് കുട്ടികളുടെ പിതാവാണ് അനിൽകുമാ൪. പ്രകൃതിവിരുദ്ധ പീഡനത്തിനും  ബലാൽസംഗശ്രമത്തിനും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പക൪ത്തിയതിനും പൊലീസ് കേസെടുത്തു.  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴക്കൂട്ടം സി.ഐ ബിനുകുമാ൪, മംഗലപുരം എസ്.ഐ  ചന്ദ്രദാസ്, സി.പി.ഒ ജയചന്ദ്രൻ എന്നിവരുടെ സംഘമാണ് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.