കൊച്ചി: സ്നേഹത്തണലിൽ അമ്മത്തൊട്ടിലിലെ ആദ്യകൺമണി. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ആദ്യത്തെ കൺമണിയെത്തുന്നത്. കുഞ്ഞിനെ സ്നേഹവാത്സല്യങ്ങൾകൊണ്ട് പൊതിയുകയാണ് എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ട൪മാരും മറ്റു ജീവനക്കാരും. രോഗികളുടെ ബന്ധുക്കളും കുഞ്ഞിനെ കാണാനും വിവരങ്ങളറിയാനുമായി ഇടക്കിടെ ന്യൂ ബോൺ ഐ.സി.യുവിൽ എത്തുന്നുണ്ട്. വെള്ളത്തുണിയിൽ പൊതിഞ്ഞാണ് പെൺകുഞ്ഞിനെ തൊട്ടിലിൽ ഉപേക്ഷിച്ചിരുന്നത്. ഏപ്രിലിൽ ആരംഭിച്ച അമ്മത്തൊട്ടിലിൽ ലഭിക്കുന്ന ആദ്യത്തെ കുട്ടിയാണിത്.
ഒരാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന് രണ്ടര കിലോ തൂക്കമുണ്ട്. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് പരിചരണത്തിന് നേതൃത്വം നൽകുന്ന ഡോ. ലീന പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ ശിശുക്ഷേമസമിതിക്ക് കുഞ്ഞിനെ കൈമാറാനാകുമെന്നും ഡോക്ട൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.