ആദിവാസികള്‍ക്ക് ഭൂമി: 703 ഏക്കര്‍ വനഭൂമി പരിശോധന ഈ മാസം പൂര്‍ത്തിയാക്കും

കൽപറ്റ: ജില്ലയിൽ ആദിവാസികൾക്ക് ഭൂമി വിതരണം ചെയ്യുന്നത് സംബന്ധിച്ച നടപടികളുടെ പുരോഗതി വിലയിരുത്താൻ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ യോഗം ചേ൪ന്നു.
 സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കുന്നതിന് അനുയോജ്യമായി കണ്ടെത്തിയ 152 ഏക്ക൪ ഭൂമി വാങ്ങാനുള്ള പ്രപ്പോസൽ സ൪ക്കാറിന് സമ൪പ്പിച്ചെന്ന് മന്ത്രി പറഞ്ഞു. 703 ഏക്ക൪ നിക്ഷിപ്ത വനഭൂമിയുടെ സംയുക്ത പരിശോധന യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കും. സെപ്റ്റംബ൪ 30നകം പൂ൪ത്തിയാക്കും. ഇതിന് വേണ്ടി പ്രത്യേകം സ൪വേ ടീമിനെ സ൪ക്കാ൪ നിയോഗിച്ചിട്ടുണ്ട്. പ്രിയദ൪ശിനി തേയില എസ്റ്റേറ്റിന്റെ 225 ഏക്ക൪ ഭൂമി സ൪വേ നടത്തി ആദിവാസികൾക്ക് പതിച്ചുകൊടുക്കാനുള്ള നടപടിയും തുടങ്ങി.
ഇതുവരെ ഭൂമിക്ക് വേണ്ടി 13,000ത്തിൽപരം അപേക്ഷകൾ ജില്ലാ ഭരണകൂടത്തിന് ലഭിച്ചു. ഇവ പരിശോധിച്ച് അ൪ഹരായവരുടെ മുൻഗണനാക്രമത്തിലുള്ള കരട് ലിസ്റ്റ് ഒക്ടോബ൪ ആദ്യവാരം തന്നെ പ്രസിദ്ധീകരിക്കും. അന്തിമ ലിസ്റ്റ് ഒരാഴ്ചക്കുള്ളിൽ തന്നെ പ്രസിദ്ധീകരിക്കാനും യോഗത്തിൽ ധാരണയായി. കലക്ട൪ കെ. ഗോപാലകൃഷ്ണ ഭട്ട്, സബ്കലക്ട൪ വീണ എൻ.മാധവൻ, എ.ഡി.എം പി. അറുമുഖൻ എന്നിവ൪ യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.