കെട്ടിടത്തിന് മുകളില്‍ ആത്മഹത്യാഭീഷണി മുഴക്കിയയാളെ താഴെയിറക്കി

മലപ്പുറം: കോട്ടപ്പടി തിരൂ൪ റോഡിലെ ഇരുനിലകെട്ടിടത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയയാളെ പൊലീസും അഗ്നിശമന സേനയും ചേ൪ന്ന് അനുനയത്തിൽ താഴെയിറക്കി. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കൂലിവേലക്കാരാനായ ഇടുക്കി കട്ടപ്പന മൈലാക്കൽ വിജയനാണ് (51) ഹോട്ടൽ കെട്ടിടത്തിന് മീതെ കയറി ഭീഷണി മുഴക്കിയത്. ഇയാൾക്ക് ചെറിയരീതിയിൽ മാനസിക പ്രശ്നമുണ്ടെന്നും മദ്യലഹരിയിലായിരുന്നുവെന്നും പറയുന്നു. തലേദിവസം ഹോട്ടലിൽ ഇയാൾ ജോലി അന്വേഷിച്ച് വന്നിരുന്നു. കെട്ടിടത്തിൻെറ മുകളിൽ നിലയുറപ്പിച്ച ഇയാൾ തന്നെ വധിക്കാൻ ശ്രമമുണ്ടെന്നും താഴേക്ക് ചാടുമെന്നും ഭീഷണി മുഴക്കുകയായിരുന്നു. ഹോട്ടലുമയും നാട്ടുകാരും വിവരമറിയിച്ചപ്രകാരം പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. ടാ൪പായ പിടിച്ച് അതിലേക്ക് ചാടാൻ പറഞ്ഞെങ്കിലും അനുസരിച്ചില്ല. അരമണിക്കൂറിന്ശേഷം ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. തുട൪ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. കൊണ്ടോട്ടിയിലെ ഭാര്യയുടെ വീട്ടിലാണ് താമസമെന്ന് ഇയാൾ പറഞ്ഞു. തുട൪ന്ന് അവരെ വരുത്തി ഇയാളെ പറഞ്ഞയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.