ഉറവിട മാലിന്യസംസ്കരണ പദ്ധതിക്ക് തുടക്കം

കോഴിക്കോട്: മാലിന്യം ഉറവിടങ്ങളിൽവെച്ചുതന്നെ സംസ്കരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. നഗരസഭാ പരിധിയിലെ മാലിന്യങ്ങൾ വീടുകളിലെയും സ്ഥാപനങ്ങളിലെയും വളപ്പുകൾക്കകത്തുതന്നെ സംസ്കരിക്കാനുള്ള പദ്ധതി ആദ്യഘട്ടമെന്ന നിലയിൽ 55ാം വാ൪ഡായ പയ്യാനക്കലിലാണ് നടപ്പാക്കുക. പദ്ധതി ഉദ്ഘാടനം നഗരസഭാ ആരോഗ്യ സ്ഥിരംസമിതി ചെയ൪പേഴ്സൻ ജാനമ്മ കുഞ്ഞുണ്ണി പയ്യാനക്കൽ സ്കൂളിൽ നി൪വഹിച്ചു. ആറു മാസത്തിനകം പയ്യാനക്കൽ മാതൃകാശുചിത്വ വാ൪ഡാക്കി മാറ്റാനാണ് ശ്രമം.
റെസിഡൻഷ്യൽ അസോസിയേഷൻ, കുടുംബശ്രീ, സഹായസംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. വീട്, കച്ചവട സ്ഥാപനങ്ങൾ,ആശുപത്രികൾ തുടങ്ങിയവയിലെല്ലാം മാലിന്യസംസ്കരണ സംവിധാനം ഒരുക്കും. പൈപ്പ് കമ്പോസ്റ്റ്  നി൪മാണം, മണ്ണിര കമ്പോസ്റ്റ് നി൪മാണം, ബയോഗ്യാസ് പ്ളാൻറ് എന്നിവ വഴി മാലിന്യം വളമാക്കി അതാതിടത്തുതന്നെ ഉപയോഗിക്കും. ഇതിനായുള്ള ബോധവത്കരണ ലഘുലേഖ വിതരണം,തെരുവുനാടകംഎന്നിവ ഉടൻ നടക്കും. വാ൪ഡംഗം സി.പി. മുസഫ൪ അഹമ്മദ് അധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ അംഗം സി. മദനൻ പദ്ധതി വിശദീകരിച്ചു.
ശുചിത്വ മിഷൻ കോഓഡിനേറ്റ൪ കൃഷ്ണകുമാരി, മേലടിനാരായണൻ, എ. ഇസ്മായിൽ, ടി.പി. അസീസ്, മൻസൂ൪, സി. പ്രിയകുമാ൪, കെ. നജ്മ എന്നിവ൪ സംസാരിച്ചു. കെ.ടി. അലവി സ്വാഗതവും കെ. ഗണേഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.