വിഴിഞ്ഞം ലൈറ്റ്ഹൗസ് പൈതൃക പട്ടികയിലേക്ക്

വിഴിഞ്ഞം: പായ്ക്കപ്പൽ മുതൽ ആധുനിക കപ്പലുകൾക്കുവരെ ദിശകാട്ടിയ വിഴിഞ്ഞം ലൈറ്റ് ഹൗസിനെ ദേശീയ പൈതൃക സ്വത്തുകളുടെ പട്ടികയിലേക്ക് ഉയ൪ത്തുന്നു.
ലൈറ്റ് ഹൗസിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനും തീരുമാനിച്ചു. ദേശീയ ലൈറ്റ് ഹൗസ് ദിനമായ സെപ്റ്റംബ൪ 21ന് വിപുലമായ പരിപാടികളും ഇതിനോടനുബന്ധിച്ച് വിഴിഞ്ഞം ലൈറ്റ് ഹൗസിൽ നടത്തും.
എമ൪ജിങ് കേരളയുടെ സമാപനദിനത്തിലാണ് കേന്ദ്ര ഷിപ്പിങ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിഴിഞ്ഞം ലൈറ്റ് ഹൗസിനെയും കോഴിക്കോട്ടെ കടലൂ൪ പോയൻറ് ലൈറ്റ് ഹൗസിനെയും ടൂറിസ്റ്റ് കേന്ദ്രങ്ങളായി വികസിപ്പിക്കാൻ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജി.കെ. വാസൻ അറിയിച്ചിരുന്നു. ലൈറ്റ് ഹൗസ് നവീകരിക്കും.
ലൈറ്റ് ഹൗസും അനുബന്ധ സ്ഥലങ്ങളും സഞ്ചാരികളെ ആക൪ഷിക്കുന്ന തരത്തിൽ മാറ്റും. അതിന് കേന്ദ്രത്തിൽ നിന്ന് പ്രത്യേക ഫണ്ട് അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച് മന്ത്രാലയത്തിൻെറ കീഴിൽ തുട൪പ്രവ൪ത്തനങ്ങൾ നടക്കുന്നുണ്ട്. ഏതാനും മാസം മുമ്പ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയ സെക്രട്ടറിയും കേരള ടൂറിസം വകുപ്പിലെ ഉന്നതരും വിഴിഞ്ഞം ലൈറ്റ് ഹൗസ് സന്ദ൪ശിച്ചിരുന്നു.
ലൈറ്റ് ഹൗസും അനുബന്ധ സ്ഥലങ്ങളും ടൂറിസത്തിന് പ്രയോജനപ്പെടുത്തുന്നതിൻെറ സാധ്യതകൾ മനസ്സിലാക്കാനും പഠിക്കാനുമാണ് അധികൃത൪ സ്ഥലം സന്ദ൪ശിച്ചത്.
തുട൪ന്ന് നൽകിയ റിപ്പോ൪ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഷിപ്പിങ് മന്ത്രിയുടെ പ്രഖ്യാപനങ്ങളെന്നാണ് അറിയുന്നത്. ചെന്നൈ ലൈറ്റ് ഹൗസ് ആൻഡ് ഷിപ്പിങ് ഡിപ്പാ൪ട്ടുമെൻറിൽ നിന്ന് അടുത്തയിടെ വിഴിഞ്ഞം ലൈറ്റ് ഹൗസിന് ചെറിയ ഫണ്ട് അനുവദിച്ചിരുന്നു. കാ൪ പാ൪ക്കിങ് ഏരിയ, ചിൽഡ്രൻസ് പാ൪ക്ക് തുടങ്ങിയ സൗകര്യങ്ങൾ ആ ഫണ്ടുപയോഗിച്ച് നി൪മിച്ചുവരികയാണ്.
അതിൻെറ പണികൾ ഏകദേശം പൂ൪ത്തയായി. ലൈറ്റ് ഹൗസ് ദിനത്തിൽ ഇതിൻെറ ഉദ്ഘാടനം നി൪വഹിക്കാനാണ് തീരുമാനം.
ആധുനിക ലൈറ്റ് ഹൗസ് ആരംഭിച്ചത് 1960 ഓടെയാണ്. എന്നാൽ ഇന്ന് വിഴിഞ്ഞത്തുള്ള ലൈറ്റ്ഹൗസ് സ്ഥാപിച്ചതും ലൈറ്റ് സ൪വീസിങ് തുടങ്ങിയതും 1972 ജൂൺ 30 ഓടെയാണ്. 2003 ൽ നവീകരണം നടത്തിയിരുന്നു. 37 നോട്ടിക്കൽ മൈൽദൂരം പ്രകാശമെത്തും. 57 മീറ്റ൪ ഉയരമാണ് ലൈറ്റ്ഹൗസിനുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.