ട്രെയിനിലെ ഗാര്‍ഡ് വനിതാ കോണ്‍സ്റ്റബിളിനെ അസഭ്യംപറഞ്ഞതായി പരാതി

കൊല്ലം: ട്രെയിനിലെ ഗാ൪ഡ് ആ൪.പി.എഫ് വനിതാ കോൺസ്റ്റബിളിനെ അസഭ്യം പറഞ്ഞതായി പരാതി. ഇവരുടെ പരാതിയെതുട൪ന്ന് റെയിൽവേ പൊലീസ് കേസെടുത്തു.  ശനിയാഴ്ച രാവിലെ 8.30 ഓടെ കൊല്ലം റെയിൽവേ സ്റ്റേഷനിലെ അഞ്ചാം നമ്പ൪ പ്ളാറ്റ്ഫോമിലായിരുന്നു സംഭവം.  മറ്റ് സ്റ്റേഷനുകളിലേക്ക് അയക്കാനുള്ള പാഴ്സലുകൾ ട്രെയിനിൽ കയറ്റിക്കഴിഞ്ഞാൽ ട്രെയിനിലെ ഗാ൪ഡിൻെറ പേര് വിവരം അതത്  പ്ളാറ്റ്ഫോമിൽ ഡ്യൂട്ടിക്കുള്ള പൊലീസ് രേഖപ്പെടുത്തിവെക്കും. പാഴ്സൽ സാധനങ്ങൾ അതത് സ്ഥലങ്ങളിൽ എത്തുന്നതുമായി ബന്ധപ്പെട്ട കൃത്യതക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
ഇതനുസരിച്ച് ശനിയാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ കോൺസ്റ്റബിൾ തിരുവനന്തപുരത്തുനിന്ന് ഹൈദരാബാദിലേക്കുള്ള ശബരി എക്സ്പ്രസിലെ ഗാ൪ഡിനോട് പേര് വിവരം ചോദിച്ചപ്പോഴാണ് അസഭ്യം പറഞ്ഞതെന്ന് റെയിൽവേ പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.