കൊല്ലം തോട് പുനരധിവാസം: ഡെപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തി

കൊല്ലം: കൊല്ലം തോടിൻെറ കരയിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്ന പ്രക്രിയ ത്വരിതപ്പെടുത്താൻ ആ൪.ആ൪ ഡെപ്യൂട്ടി കലക്ട൪ വ൪ഗീസ് പണിക്കരെ ചുമതലപ്പെടുത്തി കലക്ട൪ പി.ജി. തോമസ് ഉത്തരവായി.
തോട് വികസനത്തിൻെറ ഭാഗമായി സൂനാമി പുനരധിവാസ പദ്ധതി പ്രകാരം നി൪മിച്ച കൊല്ലം വെസ്റ്റ് വില്ലേജിലെ മൂതാക്കര, പരവൂ൪ വില്ലേജിലെ പൂക്കുളം ഭവന പദ്ധതി വീടുകൾ കൊല്ലംതോട്, കടപ്പുറം നിവാസികൾക്കായി അനുവദിച്ചു. എന്നാൽ, കോ൪പറേഷൻ പരിധിയിൽ 3-4 സെൻറ് വീതം അനുവദിക്കണമെന്ന് കാണിച്ച് ഗുണഭോക്താക്കൾ ഹൈകോടതിയിലും മുഖ്യമന്ത്രിക്കും അപേക്ഷ സമ൪പ്പിച്ചിരുന്നു. ഇത്തരം കാര്യങ്ങളും പൂ൪ത്തിയായ വീടുകൾ അനുവദിക്കുന്നതിലെ പ്രശ്നങ്ങളും പരിശോധിക്കാൻ ഡെപ്യൂട്ടി കലക്ട൪ ചെയ൪മാനായി കമ്മിറ്റി രൂപവത്കരിച്ചെങ്കിലും പ്രവ൪ത്തനത്തിൽ കാലതാമസമുണ്ടായി.
ഭവനപദ്ധതിയിലെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലെന്നും വീട് അനുവദിക്കണമെന്നും കാട്ടി നിരവധിപേ൪ അപേക്ഷ നൽകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പൂ൪ത്തിയായ വീടുകൾ അനുവദിക്കാനും പുതിയ അപേക്ഷയിൽ അന്വേഷണം നടത്തി അ൪ഹത നി൪ണയിക്കാനും ലിസ്റ്റിൽ അന൪ഹ൪ ഉണ്ടെങ്കിൽ പരിശോധിച്ച് ഒഴിവാക്കാനും കമ്മിറ്റിയെ നിയമിച്ചത്.
ഇരവിപുരം വില്ലേജിലെ ആറ്റുകാൽ പുതുവൽ -രണ്ട് സൈറ്റിലെ 132 വീടുകളും മയ്യനാട് വില്ലേജിലെ മൂ൪ത്തിക്കാവ് സൈറ്റിലെ 107 വീടുകളും പരവൂ൪ വില്ലേജിലെ കല്ലുകുന്ന് ഭവന പദ്ധതിയിലെ 272 വീടുകളും അ൪ഹതാ ലിസ്റ്റിൽപെട്ട ഗുണഭോക്താക്കൾക്ക് അനുവദിക്കുന്ന തരത്തിൽ പൂ൪ത്തിയായിട്ടുണ്ടെന്നും കലക്ട൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.