കട്ടപ്പന നഗരത്തില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ ഉയരുന്നു

കട്ടപ്പന: കട്ടപ്പന നഗരത്തിൻെറ രാത്രികളെ പകലാക്കാൻ ഹൈമാസ്റ്റ് ലൈറ്റുകൾ ഉയരുന്നു. കട്ടപ്പന സെൻട്രൽ ജങ്ഷൻ, പഞ്ചായത്ത് മിനി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്.
റോഷി അഗസ്റ്റ്യൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 5.35 ലക്ഷവും കട്ടപ്പന ഗ്രാമപഞ്ചായത്ത് ഫണ്ടിൽനിന്ന് 5.35 ലക്ഷം രൂപയും ഉൾപ്പെടെ 10.70 ലക്ഷം രൂപയുടേതാണ് പദ്ധതി. ഇതിൽ സെൻട്രൽ ജങ്ഷനിലെ ടവറിൽ ലൈറ്റുകൾ ഘടിപ്പിച്ച് ഉയ൪ത്തിക്കൊണ്ടിരിക്കുകയാണ്.
ഓരോ ടവറിലും കുറഞ്ഞത് 400 വാട്സിൻെറ ആറ് ഹൈമാസ്റ്റ് ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. കട്ടപ്പന സെൻട്രൽ ജങ്ഷനിലും പഴയ ബസ് സ്റ്റാൻഡ്, പഞ്ചായത്ത് മിനി സ്റ്റേഡിയം, ഹൗസിങ് ബോ൪ഡ് ഷോപ്പിങ് കോംപ്ളക്സ്, പഞ്ചായത്ത് മൈതാനി എന്നിവിടങ്ങളിലുണ്ടായിരുന്ന വെളിച്ചക്കുറവിന് ഹൈമാസ്റ്റ് ടവ൪ വരുന്നതോടെ പരിഹാരമാകും. രാത്രി പ്രദേശങ്ങളിൽ നടന്നിരുന്ന സാമൂഹികവിരുദ്ധ പ്രവ൪ത്തനങ്ങൾക്കും അറുതിയാകും.പട്ടണത്തിൻെറ ഇരണ്ട ഇടനാഴികളിൽ നടന്നിരുന്ന കഞ്ചാവ്, മയക്കുമരുന്ന് വിൽപ്പനയും ഇനി വെളിച്ചത്താകും.
അടുത്ത ഘട്ടത്തിൽ ഇടുക്കി കവലയിലും കട്ടപ്പന സ്റ്റേഡിയത്തിലും രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ കൂടി സ്ഥാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.