അപകടത്തില്‍പ്പെട്ട എല്‍.പി.ജി ടാങ്കര്‍ ലോറി മാറ്റിയില്ല; കൗണ്‍സിലര്‍മാര്‍ റോഡ് ഉപരോധിച്ചു

കാക്കനാട്: അപകടത്തിൽപെട്ട എൽ. പി.ജി ടാങ്ക൪ ലോറി എടുത്തു മാറ്റാത്തതിൽ പ്രതിഷേധിച്ച് കൗൺസില൪മാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. സീപോ൪ട്ട്-എയ൪പോ൪ട്ട് റോഡിൽ മുനിസിപ്പൽ ഓഫിസിന് സമീപമാണ് അപകടം ഉണ്ടായത്. മൂന്നു ദിവസമായിട്ടും വഴിയിൽ കിടന്ന വാഹനം എടുത്തുമാറ്റാൻ തയാറാകാത്തതാണ് പ്രതിഷേധത്തിന് കാരണം. വ്യവസായിക ആവശ്യത്തിനുള്ള 18 ടൺ പൈപ്പ് ഗ്യാസാണ് ലോറിയിൽ ഉണ്ടായിരുന്നത്. സ്ഥലത്തെത്തിയ പൊലീസ് ലോറി മാറ്റാൻ നടപടി നൽകാമെന്ന് ഉറപ്പു നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. ഒരു മണിക്കൂറോളം റോഡിൽ ഗതാഗതം സ്തംഭിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ വ൪ഗീസ് പൗലോസ്, കൗൺസില൪മാരായ മനൂപ്, ഷാജി വാഴക്കാല, റസിയ, ജബീന,എ റഹിയാനത്ത്, ഷീബ തുടങ്ങിയവ൪ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.