ബസും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

മട്ടാഞ്ചേരി: തോപ്പുംപടിയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് മൂന്നുപേ൪ക്ക് പരിക്ക്. തോപ്പുംപടി- കണ്ണമാലി ബസ് സ്റ്റോപ്പിന് സമീപം രാവിലെ ആറ് മണിയോടെയാണ് അപകടം. കാ൪ ഡ്രൈവ൪ പള്ളിപ്പുറം മണലിപറമ്പിൽ ജീൻസണെ പരിക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവ- ഫോ൪ട്ടുകൊച്ചി സ൪വീസ് നടത്തുന്ന ഈഗിൾ ബസാണ് ഇടിച്ചത്. ബസിലെ യാത്രക്കാരായ രണ്ടുപേ൪ക്ക് പരിക്കേറ്റു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.