കാലടി: മറ്റൂ൪ വാമനപുരം ക്ഷേത്രത്തിന് സമീപത്തെ തൈയ്യിൽവീട്ടിൽ സാജൻെറ വീടിൻെറ വാതിൽ തക൪ത്ത് പത്ത് പവനും 12,000 രൂപയും മോഷ്ടിച്ചു. വ്യാഴാഴ്ച രാവിലെ സാജനും കുടുംബവും വീട് പൂട്ടിപ്പോയ ശേഷമാണ് മോഷണം. വൈകുന്നേരം അഞ്ചോടെ തിരിച്ചെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. പിൻവശത്തെ വാതിൽ പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് അടുക്കള ഭാഗത്തെ വാതിലും തക൪ത്തിരുന്നു. അടുക്കളയിൽ സൂക്ഷിച്ച ചിരവ, കമ്പിപ്പാര, കത്തി എന്നിവ ഉപയോഗിച്ചാണ് അലമാരയിലെ സ്വ൪ണവും പണവും മോഷ്ടിച്ചത്. വിരലടയാള വിദഗ്ധ൪ സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിനെപ്പറ്റി സൂചന ലഭിച്ചെന്ന് എസ്.ഐ വി.എം. കഴ്സൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.