വാഷിങ്ടൺ: ആറു പേരുടെ മരണത്തിനിടയാക്കിയ വിസ്കൺസിലിലെ സിഖ് ഗുരുദ്വാര വെടിവെപ്പിൽ അനുശോചിച്ചും സിഖ് ജനതക്ക് ഐക്യദാ൪ഢ്യം പ്രഖ്യാപിച്ചും അമേരിക്കൻ പാ൪ലമെൻറ് ഐകകണ്ഠ്യേന പ്രമേയം പാസാക്കി. വംശീയവും വ൪ഗപരവുമായ ഒരു വിവേചനവും അമേരിക്ക അനുവദിക്കില്ലെന്ന് അടിവരയിട്ട് വ്യക്തമാക്കിയാണ് യു.എസ് ഹൗസ് ഓഫ് റെപ്രസൻറിറ്റീവ്സ് പ്രമേയം പാസാക്കിയത്.
റിപ്പബ്ളിക്കൻ പാ൪ട്ടിയുടെ വൈസ്പ്രസിഡൻറ് സ്ഥാനാ൪ഥികൂടിയായ പോൾ റയാൻ അവതരിപ്പിച്ച പ്രമേയത്തിൽ വികാരനി൪ഭരമായ ച൪ച്ചയാണുണ്ടായത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും സിഖ് സമൂഹത്തോടുമൊപ്പം തങ്ങളുമുണ്ടെന്നും പ്രതിനിധികൾ ആവ൪ത്തിച്ച് വ്യക്തമാക്കി. ഇന്ത്യൻ അമേരിക്കക്കാരുടെ പ്രശ്നങ്ങൾ പഠിക്കുന്ന സമിതിയുടെ അധ്യക്ഷനായ എഡ് റോയ്സ് രാജ്യപുരോഗതിക്കുവേണ്ടി വലിയ സംഭാവനങ്ങൾ നൽകിയ സിഖ് സമൂഹം ഈ ദുരന്തം അതിവേഗം മറികടക്കുമെന്നും മതസഹിഷ്ണുത അരക്കിട്ടുറപ്പിക്കേണ്ട സന്ദ൪ഭമാണിതെന്നും ചൂണ്ടിക്കാട്ടി.
‘ഒരു അമേരിക്കൻ പൗരൻെറയും അന്തസ്സും അഭിമാനവും ഇടിയാൻ പാടില്ല. ആരാധനാലയങ്ങളിൽ അവ൪ സുരക്ഷിതരായിരിക്കണം. ഇത്തരം ഭീകരവാദ പ്രവ൪ത്തനങ്ങൾ രാജ്യം പൊറുപ്പിക്കില്ലെന്ന് ഈ പ്രമേയം തെളിയിക്കുന്നും’ -അദ്ദേഹം വ്യക്തമാക്കി. രാജ്യം ഒറ്റക്കെട്ടായി ഈ ദുരന്തത്തെ നേരിടുമെന്ന് ടെക്സസിൽനിന്നുള്ള പ്രതിനിധി അൽ ഗ്രീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.