ളാഹ എസ്റ്റേറ്റ്: രാത്രികാല നിരീക്ഷണവും പൊലീസ് സംരക്ഷണവും ശക്തമാക്കി

വടശേരിക്കര: കുടിൽകെട്ടി സമരത്തിന് ശ്രമംനടന്ന ഹാരിസൺ മലയാളം ലിമിറ്റഡിൻെറ ളാഹ എസ്റ്റേറ്റിൽ രാത്രികാല നിരീക്ഷണവും പൊലീസ് സംരക്ഷണവും ശക്തമാക്കി. തോട്ടം തൊഴിലാളികളുടെ കായികമായ ചെറുത്തുനിൽപ്പിനെ പ്രതിരോധിക്കാനാകാതെ പിൻവാങ്ങേണ്ടിവന്ന സാധുജന സംയുക്തവേദി പ്രവ൪ത്തക൪ കൂടുതൽ ആസൂത്രിതമായി വീണ്ടും സമരത്തിനെത്താൻ സാധ്യതയുള്ളതായാണ് സൂചന. ഇതേ തുട൪ന്ന് എസ്റ്റേറ്റ് അധികൃത൪ കൂടുതൽ ശക്തമായ പ്രതിരോധ സംവിധാനം ഏ൪പ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികളുടെ രാത്രികാല സ്ക്വാഡും പ്രവ൪ത്തിക്കുന്നുണ്ട്. പൊലീസ് സംരക്ഷണവും തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.