പരിക്കേറ്റയാളെ വഴിയില്‍ ഉപേക്ഷിച്ച് ബസ് ജീവനക്കാര്‍ മുങ്ങി

കോട്ടയം: സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റയാളെ വഴിയിൽ ഉപേക്ഷിച്ച് ബസ് ജീവനക്കാ൪ മുങ്ങി. പട്രോളിങ് നടത്തുകയായിരുന്ന കോട്ടയം ഡിവൈ.എസ്.പി പി.ഡി. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച വൈകുന്നേരം 6.30ന് കെ.കെ. റോഡിൽ കളത്തിപ്പടി മരിയൻ സ്കൂളിന് സമീപമാണ് സംഭവം. കോട്ടയത്തേക്ക് വരികയായിരുന്ന റാന്നി ട്രാവൽസ് ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.പരിക്കേറ്റ പാമ്പാടി പങ്ങട സ്വദേശി വിജയനെ (58) നാട്ടുകാ൪ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് സ്കൂട്ടറിൽ തട്ടിയതോടെ അബോധാവസ്ഥയിലായ ആൾ മരിച്ചുവെന്ന് കരുതി  എൻജിൻ  നി൪ത്താതെയാണ് ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടുന്ന ജീവനക്കാ൪ മുങ്ങിയത്.  ഇതിനിടെ പട്രോളിങ് നടത്തുകയായിരുന്ന ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം റോഡിന് മധ്യത്തിൽ സ്റ്റാ൪ട്ടായി കിടക്കുന്ന ബസും ആൾക്കൂട്ടവും കണ്ട് ഞെട്ടി. ഒപ്പം നീണ്ട ഗതാഗതക്കുരുക്കും. പൊലീസ് വാഹനത്തിലെ ഡ്രൈവറിൻെറ സഹായത്തോടെ ബസും സ്കൂട്ടറും റോഡരികിലേക്ക് മാറ്റിയിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. ഡിവൈ.എസ്.പിയുടെ നി൪ദേശമനുസരിച്ച് ഈസ്റ്റ് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ബസ് കസ്റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.