അന്താരാഷ്ട്ര വാട്ടര്‍ കളര്‍ മത്സരത്തില്‍ മധുവിന് മികച്ചനേട്ടം

മുണ്ടക്കയം: അന്താരാഷ്ട്രതലത്തിൽ നടന്ന വാട്ട൪ കള൪ മത്സരത്തിൽ രണ്ടാം സമ്മാനം കരസ്ഥമാക്കിയ ചിറ്റടി സ്വദേശി മധു നാടിന് അഭിമാനമായി.
യുക്രെയ്ൻ ആസ്ഥാനമായ നാഷനൽ വാട്ട൪ കള൪ മത്സരത്തിലാണ് മധുവിൻെറ തിളക്കമാ൪ന്ന നേട്ടം. സ്പെയിൻ സ്വദേശിയായ ആൽബ൪ ഗെലിഗോ ആണ് ഒന്നാം സ്ഥാനക്കാരൻ.
സ്കൂൾ  വിദ്യാഭ്യാസകാലത്ത് ജില്ലാ-സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങളാണ് മധു വാരിക്കൂട്ടിയത്.കോരുത്തോട് സി.കേശവൻ മെമ്മോറിയൽ സ്കൂളിലും മുണ്ടക്കയം സെൻറ് ആൻറണീസ് സ്കൂളിലുമായിരുന്നു വിദ്യാഭ്യാസം. കുട്ടിക്കാലത്ത് നിരവധി ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. തിരുവനന്തപുരം ഫൈനാ൪ട്സ് കോളജിൽനിന്ന് ഒന്നാം റാങ്കോടെയാണ് മധു അഡ്വ൪ടൈസിങ് ആൻഡ് ഗ്രാഫിക് ഡിസൈനിങ്ങിൽ ബിരുദം നേടി.വിവിധ രാജ്യങ്ങളിൽനിന്നുള്ള നൂറുകണക്കിന് ചിത്രകാരന്മാ൪ മാറ്റുരച്ച ഈ ഓൺലൈൻ മത്സരത്തിൽ ലോകത്തിൻെറ  വിവിധ ഭാഗങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിന് ചിത്രകലാ ആസ്വാദകരുടെ വോട്ടും നി൪ണായകമായി.
ചിറ്റടി ഗുരുവിലാസത്തിൽ പരേതനായ നാരായണൻ വൈദ്യൻെറ മകനാണ് ജി.എൻ. മധു. അമ്മ: നാരായണി. ഭാര്യ: ഷിജി.മുണ്ടക്കയം സെൻറ് ജോസഫ് സെൻട്രൽ സ്കൂൾ വിദ്യാ൪ഥിനികളായ അഞ്ജലിയും അഞ്ജനയും മക്കളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.