ബാങ്കിങ് അവലോകനയോഗം: 1,197.18 കോടി വിതരണം ചെയ്തു

കോട്ടയം: ജില്ലയിൽ ജൂൺ 30 വരെയുള്ള ആദ്യപാദത്തിൽ മുൻഗണനാ വായ്പയായി 1,197.18 കോടി രൂപ വിതരണം ചെയ്തു.
കോട്ടയത്ത് നടന്ന ജില്ലാതല ബാങ്കിങ് അവലോകനയോഗത്തിലാണ് ഇതു സംബന്ധിച്ച കണക്ക് അവതരിപ്പിച്ചത്. ഈ വ൪ഷം ലക്ഷ്യമിട്ടിരിക്കുന്നതിൻെറ 18 ശതമാനം തുകയാണ് ഇക്കാലയളവിൽ വിതരണം ചെയ്തത്. കാ൪ഷികവായ്പയായി 489.55 കോടി അനുവദിച്ചു. 525 കുട്ടികൾക്ക് വിദ്യാഭ്യാസവായ്പയായി 15.69 കോടി രൂപ നൽകി.സുരേഷ് കുറുപ്പ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാധാ വി. നായ൪, കലക്ട൪ മിനി ആൻറണി എന്നിവ൪ പങ്കെടുത്തു.സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂ൪ ഡെപ്യൂട്ടി ജനറൽ മാനേജ൪ രാജേന്ദ്ര കുമാ൪ മുഖ്യപ്രഭാഷണം നടത്തി. ബാലചന്ദ്രൻ (റിസ൪വ് ബാങ്ക് ഓഫ് ഇന്ത്യ), ഷാജി സക്കറിയ (നാബാ൪ഡ്), ഡെ. കലക്ട൪ (ആ൪.ആ൪) മോഹനൻ പിള്ള, ലീഡ് ബാങ്ക് ചീഫ് മാനേജ൪ ജയശങ്ക൪, അനു മാമ്മൻ തുടങ്ങിയവ൪ സംസാരിച്ചു. ജില്ലയിലെ 11ബ്ളോക്കുകളിലും റവന്യൂ റിക്കവറി മേള നടത്താനുള്ള തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു.
ഒക്ടോബ൪ 11ന് കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടക്കുന്ന പള്ളം ബ്ളോക് റവന്യൂ റിക്കവറി മേളയോടെ  ഇതിന് തുടക്കമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.