കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കാനുള്ള സര്‍വേ കടലാസില്‍

പയ്യന്നൂ൪: കുഞ്ഞിമംഗലത്തെ കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ സ൪വേ നടത്താനുള്ള നി൪ദേശം കടലാസിൽ. 2010 മാ൪ച്ചിൽ സ൪ക്കാ൪ നൽകിയ നി൪ദേശമാണ് ചുവപ്പുനാടയിൽ വിശ്രമിക്കുന്നത്.
വനം വകുപ്പും റവന്യൂ വകുപ്പും സംയുക്തമായി സ൪വേ വകുപ്പിൻെറ സഹായത്തോടെ കാടുകളുള്ള പ്രദേശങ്ങൾ അടയാളപ്പെടുത്താനുള്ള തീരുമാനമാണ് ബന്ധപ്പെട്ടവരുടെ അനാസ്ഥമൂലം നടപ്പാവാതെ പോയത്.
കുഞ്ഞിമംഗലത്ത് വൻതോതിൽ കണ്ടൽവേട്ട നടക്കുന്നത് തടയുന്നതിനു വേണ്ടിയാണ് സ൪വേ നടത്താൻ തീരുമാനമെടുത്തത്. സ൪ക്കാ൪ തീരുമാനം കടലാസിൽ വിശ്രമിക്കുമ്പോൾ കണ്ടൽക്കാടുകളുട കൂട്ടക്കുരുതിയാണ് പഞ്ചായത്തിൻെറ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്.
കണ്ടൽക്കാടുകൾ വെട്ടിവെളുപ്പിച്ച് തണ്ണീ൪തടങ്ങളും പുഴയോരങ്ങളിലെ ചതുപ്പുകളും മണ്ണിട്ടുനികത്തുകയാണ്.
ജില്ലയിൽ 2005ൽ നടത്തിയ സ൪വേപ്രകാരം 3,500 ഹെക്ട൪ കണ്ടൽക്കാടുകളാണുള്ളത്. ഇതിൽ 70 ശതമാനവും കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലാണ്. ഇത് ഇപ്പോൾ 40 ശതമാനമായി കുറഞ്ഞതായാണ് കണക്ക്. കൊല്ലങ്കോട് പുഴ, പെരുമ്പ പുഴ, പേരാപുഴ, രാമപുരം പുഴയുടെ നീ൪ത്തടമായ ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതം എന്നിവിടങ്ങളിലാണ് വൻതോതിൽ കണ്ടൽക്കാടുള്ളത്. പീക്കണ്ടൽ, കുറ്റിക്കണ്ടൽ, കണ്ണാമ്പട്ടി, ചുള്ളിക്കണ്ടൽ തുടങ്ങി അതീവ പരിസ്ഥിതിപ്രാധാന്യമുള്ള കണ്ടലുകൾ ഇവിടെയുണ്ട്.
പുഴകളും നീ൪ത്തടങ്ങളും കേന്ദ്രീകരിച്ച് റിസോട്ടുകളും മറ്റും നി൪മിക്കാൻ ഭൂമാഫിയ വൻതോതിൽ തണ്ണീ൪തടങ്ങൾ വിലക്കു വാങ്ങി നികത്തിയെടുക്കുന്നത് പരിസ്ഥിതി സംഘടനകളും നാട്ടുകാരും ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, കണ്ടലുകൾ നശിപ്പിക്കുന്നവ൪ക്കെതിരെ ശക്തമായ നടപടി എടുക്കുന്നില്ല. മാത്രമല്ല, കണ്ടൽ നശിപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ മൗനാനുവാദം നൽകുന്നതായും ആക്ഷേപമുണ്ട്.
കേന്ദ്ര സ൪ക്കാറിൻെറ 1986ലെ നിയമപ്രകാരം കണ്ടൽവനങ്ങൾക്ക് നിയമസംരക്ഷണമുണ്ട്.
2008ലെ നീ൪ത്തട നെൽവയൽ സംരക്ഷണ നിയമപ്രകാരം കണ്ടൽക്കാടുകൾ നശിപ്പിക്കുന്നത് ക൪ശനമായി തടയാനും ശിക്ഷിക്കാനും വ്യവസ്ഥയുണ്ട്. ഈ നിയമങ്ങൾപ്രകാരം കണ്ടൽക്കാടുകൾ നശിപ്പിക്കുന്നവ൪ക്കെതിരെ മലിനീകരണ നിയന്ത്രണ ബോ൪ഡ്, ജില്ലാ കലക്ട൪മാ൪, റവന്യൂ വകുപ്പ്, വനം വകുപ്പ് ഉദ്യോഗസ്ഥ൪ എന്നിവ൪ക്ക് നടപടി സ്വീകരിക്കാൻ വ്യവസ്ഥയുണ്ട്. ഇതാണ് അവഗണിക്കപ്പെടുന്നത്.
പരിസ്ഥിതിപ്രാധാന്യമുള്ള കണ്ടൽവനങ്ങൾ ഏറ്റെടുക്കാനും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളവ വിലകൊടുത്ത് വാങ്ങാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
ഇതിൻെറ ഭാഗമായാണ് സ൪വേ നടത്താൻ തീരുമാനമായത്. നിയമം കാറ്റിൽപറത്താൻ മൗനാനുവാദം നൽകുന്ന അധികൃത൪ ഭൂമിയുടെ ഹരിതകവചമാണ് ഇല്ലാതാക്കാൻ കൂട്ടുനിൽക്കുന്നതെന്ന് പരിസ്ഥിതിപ്രവ൪ത്തക൪ പരാതിപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.