പയ്യോളി മനോജ് വധം: പ്രതിക്ക് ഹൈകോടതിയെ സമീപിക്കാന്‍ അനുമതി

കോഴിക്കോട്: പയ്യോളിയിൽ ബി.ജെ. പി പ്രവ൪ത്തകൻ അയനിക്കാട് ചൊറിയൻചാൽ താരേമ്മൽ മനോജ് (39) കൊല്ലപ്പെട്ട കേസിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ മറ്റൊരു പ്രതി കൂടി കോടതിയെ സമീപിച്ചു.
കേസിൽ മൂന്നാം പ്രതിയും ഡി.വൈ.എഫ്.ഐ ബ്ളോക് ജോ. സെക്രട്ടറിയും സി.പി.എം ലോക്കൽ കമ്മിറ്റിയംഗവുമായ ബിജുവാണ് വിചാരണ നടക്കുന്ന മൂന്നാം അഡീ. സെഷൻസ് ജഡ്ജി (വഖഫ് ട്രൈബ്യൂണൽ) എൻ.ജെ. ജോസ് മുമ്പാകെ ഹൈകോടതിയെ സമീപിക്കാൻ അനുമതി തേടി ഹരജിനൽകിയത്. അപേക്ഷ അനുവദിച്ച കോടതി റിട്ട് ഹരജി നൽകാൻ പ്രതിക്ക് അനുമതിനൽകി. കേസിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും നുണ പരിശോധനക്ക് വിധേയമാകാൻ തയാറാണെന്നും കൂടുതൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നാലുപ്രതികൾ കഴിഞ്ഞ ആഗസ്റ്റ് 24ന് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഒന്നാംപ്രതി അജിത് കുമാ൪, മറ്റു പ്രതികളായ നിഷാം, നിധീഷ്, പ്രിയേഷ് എന്നിവരാണ് നേരത്തേ ഹരജി നൽകിയത്. ഇത് കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ ഹരജി. റിമാൻഡിൽ കഴിയുന്ന പ്രതികളെ കോടതിയിൽ ഹാജരാക്കിയ സന്ദ൪ഭത്തിലാണ് അപേക്ഷ നൽകിയത്. പ്രോസിക്യൂഷനും പൊലീസും ആരോപിക്കുന്ന കുറ്റങ്ങൾ ശരിയല്ലെന്ന് തങ്ങൾക്ക് തെളിയിക്കാനാവുമെന്നാണ് പ്രതികളുടെ വാദം.കുറ്റപത്രം നൽകുംമുമ്പ് കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടില്ല. സുപ്രധാന കാര്യങ്ങൾ വെളിപ്പെടുത്താനുണ്ട്. സത്യസന്ധമായ തെളിവ് ശാസ്ത്രീയമായ പരിശോധനയിലൂടെ നൽകാനാവുമെന്നാണ് വാദം.
2012 ഫെബ്രുവരി 12ന് നടന്ന മുഖംമൂടി ആക്രമണത്തിൽ പരിക്കേറ്റ മനോജ് 13നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഇതത്തേുട൪ന്ന് പയ്യോളിയിൽ സംഘ൪ഷമുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.