കാന്തഹാര്‍ വിമാന റാഞ്ചല്‍: ആസൂത്രകന്‍ പിടിയില്‍

ജമ്മു:  ഇന്ത്യൻ എയ൪ലൈൻസിൻെറ ഐസി-814 വിമാനം 1999ൽ കാന്തഹാറിലേക്ക് റാഞ്ചിയ സംഭവത്തിൻെറ ആസൂത്രകനെന്നു കരുതുന്ന മെഹ്റാജുദ്ദീൻ ദാന്ദ് എന്ന ജാവേദിനെ ജമ്മു-കശ്മീ൪ പൊലീസ് അറസ്റ്റ് ചെയ്തു. റാഞ്ചികൾക്ക് യാത്രാ രേഖകൾ സംഘടിപ്പിച്ചു നൽകിയത് ജാവേദാണെന്ന് കരുതുന്നു. എൻ.ഐ.എ ഉദ്യോഗസ്ഥ൪ ഇയാളെ ചോദ്യംചെയ്യാൻ  ഉടൻ ജമ്മുവിലെത്തും.
രാജ്യത്തു നടന്ന നിരവധി സ്ഫോടനങ്ങൾക്കു പിന്നിൽ പ്രവ൪ത്തിച്ച ഇയാൾ നിരവധി ഭീകരസംഘടനകളുമായി ബന്ധപ്പെട്ടു പ്രവ൪ത്തിച്ചുവന്നതായി  പൊലീസ് പറഞ്ഞു. കിഷ്ത്വാ൪ ജില്ലയിൽവെച്ചാണ് പിടിയിലായത്. 1993 മുതൽ ഭീകരപ്രവ൪ത്തനങ്ങളിൽ മുഴുകിയ ജാവേദ് നേപ്പാളിൽ ഹിന്ദുനാമം സ്വീകരിച്ച് കുടുംബമായി കഴിയുകയായിരുന്നുവത്രെ. അനാരോഗ്യംമൂലം ജമ്മുവിലേക്ക് തിരിച്ചുവരുമ്പോഴാണ് പിടിയിലായത്. 1996ൽ ദൽഹി ലജ്പത്നഗറിലുണ്ടായ സ്ഫോടനത്തിനു പിന്നിൽ ഇയാളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുനൈറ്റഡ് ജിഹാദ് കൗൺസിൽ തലവൻ സൈദ് സലാഹുദ്ദീൻ, അധോലോക നായകൻ ദാവൂദ് ഇബ്രാഹീം എന്നിവരുമായി അടുത്തംബന്ധം പുല൪ത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
കാഠ്മണ്ഡുവിൽനിന്ന് ദൽഹിയിലേക്കു വരുകയായിരുന്ന വിമാനം 1999 ഡിസംബ൪ 24നാണ് അഫ്ഗാനിസ്ഥാനിലെ കാന്തഹാറിലേക്ക് റാഞ്ചിക്കൊണ്ടുപോയത്. ഇന്ത്യൻ ജയിലിൽ കഴിയുകയായിരുന്ന മൂന്നു ഭീകരരെ മോചിപ്പിച്ച് എട്ടുദിവസം കഴിഞ്ഞാണ് റാഞ്ചികൾ വിമാനം വിട്ടുകൊടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.