കട്ടപ്പന: ആലടിയിൽ വീടിന് തീപിടിച്ച് പത്തുലക്ഷം രൂപയുടെ നഷ്ടം. പനവിള പുത്തൻവീട് യേശുദാസിൻെറ വീടാണ് കത്തിനശിച്ചത്. ആലടി എസ്റ്റേറ്റിലെ വാച്ചറായ യേശുദാസൻ ജോലി സ്ഥലത്തും ഭാര്യയും മക്കളും ബന്ധുവിൻെറ കല്യാണത്തിനും പോയ സമയത്താണ് തീപിടിച്ചത്.
വെളുപ്പിന് പൊട്ടിത്തെറിക്കുന്ന ശബ്ദവും പുകയും കണ്ട് നാട്ടുകാരാണ് ആദ്യം ഓടിയെത്തിയത്. കട്ടപ്പനയിൽ നിന്ന് ഫയ൪ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും എസ്റ്റേറ്റ് ഗേറ്റ് പൂട്ടിയിട്ടിരുന്നതിനാൽ വീടിൻെറ അടുത്തേക്ക് വാഹനം കൊണ്ടുപോകാനായില്ല. ഒരു മണിക്കൂ൪ വൈകി വാഹനം സ്ഥലത്തെത്തിയപ്പോഴേക്കും വീട് കത്തിനശിച്ചിരുന്നു. വീടിൻെറ നാല് മുറികളും അടുക്കളയും കത്തിനശിച്ചു. വീട്ടിലെ അലമാരയിൽ മകൾക്ക് നൽകാനും സംഘത്തിലടക്കാനുമായി സൂക്ഷിച്ചിരുന്ന 1,35,000 രൂപയും കത്തിപ്പോയി. ഷോ൪ട്ട് സ൪ക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്ന് സംശയിക്കുന്നു. പീരുമേട് തഹസിൽദാ൪ ഷാനവാസ്ഖാൻ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.