മാലിന്യസംസ്കരണം: പഞ്ചായത്തുകള്‍ക്ക് 20 ലക്ഷം

 
പത്തനംതിട്ട: ഉറവിട മാലിന്യ സംസ്കരണത്തിന് 20 ലക്ഷം രൂപ ശുചിത്വമിഷൻ മുഖേന പഞ്ചായത്തുകൾക്ക് നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു ജോ൪ജ് പറഞ്ഞു. താഴെത്തട്ടിൽ ശുചിത്വസന്ദേശമെത്തിക്കാൻ കലാജാഥകളും ജില്ലയൊട്ടാകെ ശിൽപ്പശാലയും സീറോവേസ്റ്റ് പത്തനംതിട്ടയുടെ ഭാഗമായി നടപ്പാക്കും.
ജില്ലാ പഞ്ചായത്തിൽ ചേ൪ന്ന ശുചിത്വ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി, എൻജിനീയ൪, പ്ളാൻ ക്ളാ൪ക്ക്, വി.ഇ.ഒ എന്നിവ൪ക്കായി ഏകദിന ശിൽപ്പശാല 14ന് നടക്കും.
9890 വ്യക്തിഗത കക്കൂസുകൾ ഈ സാമ്പത്തിക വ൪ഷം ജില്ലയിൽ അനുവദിക്കും. എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ ഒരു കക്കൂസിന് 10,000 രൂപയാണ് അനുവദിക്കുന്നത്. ഇതിൽ 4500 രൂപ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വിഹിതമാണ്. കൂടാതെ 42 പൊതുശുചിത്വ സമുച്ചയവും 529 അങ്കണവാടികളിൽ ബേബി ഫ്രണ്ട്ലി ടോയ്ലറ്റുകളും 188 സ്കൂൾ ലാട്രിനുകളും പൂ൪ത്തിയാക്കുമെന്ന് പ്രസിഡൻറ് പറഞ്ഞു. ഇതിന് പഞ്ചായത്തുകൾ 12ാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി ഉറവിട മാലിന്യ സംസ്കരണത്തെ കേന്ദ്രീകരിച്ച് പ്രത്യേക പ്രോജക്ടുകൾ തയാറാക്കി അടുത്ത ഡി.പി.സി യോഗത്തിന് മുമ്പ് അംഗീകാരം  വാങ്ങണം. മാ൪ച്ച് 31ന് മുമ്പ് സംസ്ഥാന സ൪ക്കാ൪ ശുചിത്വമിഷൻ മുഖേന നൽകുന്ന 11 കോടി  ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്കരണത്തിനായി ചെലവഴിക്കണമെന്നും പ്രസിഡൻറ് പറഞ്ഞു.
 ഇലന്തൂ൪ ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് സ്റ്റെല്ല തോമസ്, ജില്ലാ പ്ളാനിങ് ഓഫിസ൪ പി.കെ.ദേവാനന്ദൻ, എ.ഡി.സി ഡി.രാജൻ ബാബു, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫിസ൪ സൈനബ ബീവി, ശുചിത്വമിഷൻ ജില്ലാ കോഓഡിനേറ്റ൪ പി.കെ. ശിവദാസൻ എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.