കാലിത്തീറ്റ കിട്ടാനില്ല; കര്‍ഷകര്‍ പ്രതിസന്ധിയില്‍

കിളിമാനൂ൪: തെക്കൻ കേരളത്തിൽ കേരള ഫീഡ്സ് ലിമിറ്റഡിൻെറ കന്നുകാലിത്തീറ്റ കിട്ടാനില്ല. ഇതുമൂലം ക്ഷീരക൪ഷക൪ പ്രതിസന്ധി നേരിടുന്നു. പാലുൽപാദനം കുറയുന്നതിന് പുറമെ പല ക൪ഷകരും ഈ തൊഴിലിൽനിന്ന് പിന്തിരിയുന്ന സ്ഥിതിയാണ്.
കേരള ഫീഡ്സ് സ്പെഷലും കേരള ഫീഡ്സ് പ്ളസും മാ൪ക്കറ്റിലെത്തിക്കുന്നുണ്ടെങ്കിലും കേരള ഫീഡ്സ് പ്ളസിനാണ് ആവശ്യക്കാരേറെയുള്ളത്.തൃശൂരിലെ കലൈ്ളറ്റുംകര ഫാക്ടറിയിൽനിന്നാണ് ഉൽപന്നം പ്രധാനമായും തെക്കൻ കേരളത്തിലെത്തുന്നത്.
വിവിധ സ്വകാര്യകമ്പനികൾ വിവിധതരം ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നുണ്ടെങ്കിലും വില കൂടുതലും ഗുണമേന്മയിൽ ക൪ഷക൪ക്ക് വിശ്വാസമില്ലാത്തതിനാലും കേരള ഫീഡ്സിൻെറ ഉൽപന്നങ്ങളാണ് ക൪ഷക൪ വാങ്ങുന്നത്.
തെക്കൻകേരളത്തിലെ മിക്ക ഗ്രാമീണമേഖലകളിലെ ഗ്രാമപഞ്ചായത്തുകളിലും കേരള ഫീഡ്സിന് ഏജൻസിയുണ്ട്. പ്രതിമാസം മിക്ക ഏജൻസികളിലും 500 മുതൽ 1000 വരെ ചാക്ക് കാലിത്തീറ്റ വിറ്റുപോകാറുള്ളതായി വിവിധ ഏജൻറുമാ൪ പറയുന്നു.
നിരവധി മാസങ്ങളായി കേരള ഫീഡ്സിൻെറ ഉൽപന്നങ്ങൾക്ക് കടുത്ത ക്ഷാമമാണ്. പ്രധാനമായും പരുത്തിക്കുരു, പുളിയരിപ്പൊടി, കൊപ്രാപ്പിണ്ണാക്ക്, കപ്പലണ്ടി പിണ്ണാക്ക്, വൈക്കോൽ എന്നിവയാണ് കിട്ടാനില്ലാത്തത്. ക്ഷീരക൪ഷകരിൽ പലരും ഇപ്പോൾ മരച്ചീനിയെയാണ് ആശ്രയിക്കുന്നത്. ഇത് ഒരുപരിധിവരെ മാത്രമേ കൊടുക്കാൻ കഴിയുകയുള്ളത്രെ.
കേരള ഫീഡ്സിൻെറ കാലിത്തീറ്റകൾ ആവശ്യാനുസരണം കിട്ടാതാകുന്നതിന് പിന്നിൽ സ്വകാര്യകമ്പനികളുടെ ഇടപെടലുണ്ടോയെന്ന് ക൪ഷക൪ സംശയിക്കുന്നുണ്ട്.
ഉൽപാദനത്തിൽ കുറവ് വന്നിട്ടില്ലെന്നും ഗുണമേന്മയും വിലക്കുറവും ഉള്ളതിനാൽ ആവശ്യക്കാ൪ കൂടിയതും വിവിധ പദ്ധതികളിലൂടെ മൃഗസംരക്ഷണ വകുപ്പ് ഈ കാലിത്തീറ്റ നൽകുന്നതും മൂലം ഏജൻറുമാ൪ക്ക് ആവശ്യാനുസരണം തീറ്റ നൽകാനാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. കരുനാഗപ്പള്ളിയിൽ പൂ൪ണതോതിൽ ഉൽപാദനം നടക്കുന്നതോടെ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാനാകുമെന്നും തെക്കൻ കേരളത്തിലെ സെയിൽസ് എക്സിക്യൂട്ടിവ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.