ബാലികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അന്യസംസ്ഥാനത്തൊഴിലാളി പിടിയില്‍

തിരുവനന്തപുരം: ബാലികയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച അന്യസംസ്ഥാനത്തൊഴിലാളി മ്യൂസിയം പൊലീസിൻെറ പിടിയിൽ. കഴിഞ്ഞദിവസം രാത്രി 8.30ന് തൈക്കാട് പൊലീസ് ഗ്രൗണ്ടിന് സമീപം നി൪ത്തിയിട്ട കാറിൽ നിന്ന് നാല് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച ബംഗാൾ സ്വദേശി തേജയെയാണ്(24)  അറസ്റ്റ് ചെയ്തത്. ജഗതി സ്വദേശികളായ ദമ്പതികൾ കുഞ്ഞിനെ കാറിലിരുത്തിയ ശേഷം സാധനം വാങ്ങാൻ പുറത്തുപോയ സമയത്താണ് കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.
കാറിൽ ഒറ്റക്കിരിക്കുന്ന കുഞ്ഞിനെ ആംഗ്യംകാണിച്ച് ആക൪ഷിച്ച് പലഹാരം വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കാറിൽ നിന്നിറക്കിയപ്പോഴേക്കും രക്ഷാക൪ത്താക്കൾ എത്തുകയായിരുന്നു.
കുഞ്ഞിനോട് സംസാരിച്ച് നിന്ന തേജയോട് രക്ഷാക൪ത്താക്കൾ തട്ടിക്കയറി. അപ്പോഴേക്കും നാട്ടുകാ൪ ഓടിക്കൂടുകയും തേജയെ പൊലീസിന് കൈമാറുകയും ചെയ്തു. കുഞ്ഞിനെ താൻ കളിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. രക്ഷാക൪ത്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.
തൈക്കാട് ഹോട്ടലിലെ ജോലിക്കാരനാണ്് തേജ. ഇയാൾക്കെതിരെ മറ്റ് സ്റ്റേഷനുകളിൽ കേസുകളുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ഇതിനായി പ്രതിയുടെ വിരലടയാളമുൾപ്പെടെ പരിശോധനക്കയച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ട്യൂഷൻ കഴിഞ്ഞ് വരുന്നതിനിടെ സംഗീത കോളജിന് സമീപത്ത് നിന്ന് അന്യസംസ്ഥാന തൊഴിലാളി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത് ഏതാനും മാസങ്ങൾക്ക് മുമ്പാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.