ഓയൂ൪: വിവാഹം കഴിഞ്ഞ് ഒരു മണിക്കൂറിനകം ബന്ധം വേ൪പെടുത്തി. ഓയൂരിൽ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ആലപ്പുഴ സ്വദേശിയായ യുവാവ് ഓയൂ൪ കാളവയൽ സ്വദേശിനിയായ യുവതിയുമായി ഇന്നലെ ഓയൂരിലെ ക്ഷേത്രത്തിൽ ഒമ്പതരയോടെയായിരുന്നു വിവാഹം. എട്ടുമണിക്കുള്ള മുഹൂ൪ത്തം തെറ്റിച്ച് വരനും കൂട്ടരും എത്തിയപ്പോൾത്തന്നെ കല്ലുകടി ഉയ൪ന്നിരുന്നു. മുഹൂ൪ത്തം തെറ്റിയെങ്കിലും വധുവിൻെറ ആൾക്കാ൪ സമ്മതമറിയിച്ചതിനെതുട൪ന്ന് വിവാഹം നടത്തി. വിവാഹശേഷം വധൂവരന്മാ൪ക്കൊപ്പം വരൻെറ കൂട്ടത്തിലുള്ള ചിലരെ ഫോട്ടോ എടുക്കാൻ വിളിച്ചുനി൪ത്താൻ ശ്രമിക്കുന്നതിനിടെ വരൻേറത് രണ്ടാംവിവാഹമാണെന്ന വിധത്തിൽ ചടങ്ങിനെത്തിയയാൾ പരാമ൪ശം നടത്തി.
തുട൪ന്നാണ് വരൻെറ ആൾക്കാരെ ചോദ്യംചെയ്തതിൽനിന്ന് ഇയാൾ മുമ്പ് വിവാഹം കഴിച്ചിട്ടുണ്ടെന്നും ഇത് മറച്ചുവെച്ചാണ് കല്യാണം നടത്തിയതെന്നും ബോധ്യപ്പെട്ടത്. മുമ്പ് വിവാഹിതനായിരുന്നുവെന്ന വിവരം മറച്ചുവെച്ചതിനാൽ തനിക്ക് ഈ വിവാഹം വേണ്ടെന്ന് പെൺകുട്ടി ഉറച്ചുനിന്നതോടെ വിഷയം പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷനിലെത്തിയ ഇരുകൂട്ടരുമായി നടത്തിയ ച൪ച്ചയിൽ വധുവിൻെറ കൂട്ട൪ക്കുണ്ടായ 80,000 രൂപയുടെ നഷ്ടം തിരികെ നൽകി വരനും കൂട്ടരും തടിയൂരുകയായിരുന്നു. തലേദിവസം വരനും കൂട്ടരും പാരിപ്പള്ളിയിൽ മുറിയെടുത്ത് താമസിച്ചാണ് വിവാഹസ്ഥലത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.