മോസ്കോ: സിറിയക്കെതിരായ ഉപരോധവും സമ്മ൪ദവും ശക്തമാക്കണമെന്ന അമേരിക്കയുടെ ആവശ്യം റഷ്യ വീണ്ടും തള്ളി. സിറിയയിൽ പ്രസിഡൻറ് ബശ്ശാ൪ അൽഅസദിൻെറ സൈന്യം നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള യു.എൻ നടപടിയെ പിന്തുണക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിൻറൻ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ‘പസഫിക് റിം’ രാജ്യങ്ങളുടെ ഉച്ചകോടിയോടനുബന്ധിച്ച് ഹിലരിയുമായി നടത്തിയ ച൪ച്ചയിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെ൪ജി ലാവ്റോവ് ഇത് സാധ്യമല്ലെന്ന് വ്യക്തമാക്കി. ഇറാനെതിരെ പുതിയ ഉപരോധത്തെയും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിലെ വ്ളാദിവൊസ്തോക്കിൽ പ്രസിഡൻറ് വ്ളാദിമ൪ പുടിനുമായും ഹിലരി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.