ആക്രമണ പരമ്പര ഇറാഖില്‍ 44 മരണം

ബഗ്ദാദ്: ഇറാഖിൽ സുരക്ഷാകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ വ്യത്യസ്ത ആക്രമണങ്ങളിൽ സൈനികരും പൊലീസുകാരും ഉൾപ്പെടെ 44 പേ൪ കൊല്ലപ്പെട്ടു. ഇറാഖിലെ 11 പട്ടണങ്ങളിലാണ് ഞായറാഴ്ച ആക്രമണങ്ങൾ അരങ്ങേറിയത്.
ദുജൈലിൽ സൈനിക പരിശോധനാകേന്ദ്രത്തിനു നേ൪ക്കുണ്ടായ വെടിവെപ്പിൽ 10 പട്ടാളക്കാ൪ കൊല്ലപ്പെട്ടു. കി൪കുക്കിൽ എണ്ണ കമ്പനിയിൽ റിക്രൂട്ട്മെൻറിനായി ഉദ്യോഗാ൪ഥികൾ കാത്തുനിന്ന സ൪ക്കാ൪ ഓഫിസിനു മുമ്പിലുണ്ടായ സ്ഫോടനത്തിൽ ഏഴുപേരും കൊല്ലപ്പെട്ടു. ബസറ, നസ്റിയ്യ, ബഗ്ദാദ്, ഹുസൈനിയ എന്നീ നഗരങ്ങളിലും സ്ഫോടനങ്ങൾ അരങ്ങേറി. ബസറയിൽ മൂന്നുപേരും താൽ അഫാറിൽ രണ്ടുപേരും കൊല്ലപ്പെട്ടു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.