ഹഖാനി ഗ്രൂപ്: യു.എസ് പ്രഖ്യാപനം നിഷ്ഫലമെന്ന് താലിബാന്‍

കാബൂൾ: ഹഖാനി ഗ്രൂപ്പിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച അമേരിക്കൻ നടപടിക്ക് അധിനിവേശവിരുദ്ധ പോരാട്ടത്തെ തക൪ക്കാനാകില്ലെന്ന് താലിബാൻ. യഥാ൪ഥത്തിൽ ഇത്തരം പ്രഖ്യാപനങ്ങൾക്ക് ഒരുചുക്കും ചെയ്യാനാവില്ലെന്നും ഹഖാനി ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും താലിബാനോട് പൂ൪ണമായി കൂറുപുല൪ത്തുന്നുണ്ടെന്നും ട്വിറ്റ൪ വഴി നൽകിയ സന്ദേശത്തിൽ താലിബാൻ വൃത്തങ്ങൾ അറിയിച്ചു.
രണ്ടുദിവസം മുമ്പാണ്അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിൻറൻ ഹഖാനി ഗ്രൂപ്പിനെ ഭീകരലിസ്റ്റിൽ ചേ൪ക്കുന്ന പ്രഖ്യാപനം പുറത്തുവിട്ടത്. പാക് ഇൻറലിജൻസുമായി ബന്ധമുണ്ടെന്ന് കരുതുന്ന ജലാലുദ്ദീൻ ഹഖാനിയാണ് ഹഖാനി ഗ്രൂപ്പിൻെറ സ്ഥാപകൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.