മാലിന്യസംസ്കരണം: നഗരസഭക്ക് നഷ്ടമായത് മുക്കാല്‍കോടി

തിരുവനന്തപുരം: വിളപ്പിൽശാല മാലിന്യസംസ്കരണ ഫാക്ടറി പൂട്ടിയതുമായി ബന്ധപ്പെട്ട് നഗരസഭക്ക് നഷ്ടമായത് 75 ലക്ഷത്തോളം രൂപ. ബദൽ സംവിധാനങ്ങൾ തേടിയും നഗരത്തിൽ കുന്നുകൂടിയ മാലിന്യങ്ങൾ നീക്കംചെയ്തും ച൪ച്ചകളും ബോധവത്കരണങ്ങളും സംഘടിപ്പിച്ചും ലക്ഷങ്ങളാണ്  പാഴായത്.
വിളപ്പിൽശാല ഫാക്ടറി അടച്ചുപൂട്ടി എട്ടുമാസം പിന്നിടുമ്പോൾ വളമാക്കാനുള്ള 50,000 ടൺ മാലിന്യമാണ് വെറുതെ കുഴിച്ചുമൂടിയത്. വളമാക്കി വിൽപന നടത്തിയാൽ അതിൽ നിന്ന് നഗരസഭക്ക് 50 ലക്ഷത്തോളം രൂപ വരുമാനം ലഭിക്കുമായിരുന്നു. നഗരസഭയുടെ വരുമാന സ്രോതസ്സിൽ വലിയൊരു പങ്കുവഹിച്ചിരുന്ന ഒന്നാണ് വിളപ്പിൽശാല മാലിന്യസംസ്കരണ ഫാക്ടറി.
ഫാക്ടറി അടച്ചതോടെയാണ് മാലിന്യസംസ്കരണത്തിന് ബദൽ സംവിധാനങ്ങൾതേടി പുറപ്പെട്ടത്. ഈയിനത്തിൽ ലക്ഷങ്ങൾ പാഴായി. സ൪ക്കാറിൻെറ അഭിപ്രായം കേട്ട് ഇറങ്ങിപ്പുറപ്പെട്ട വഴിക്കാണ് പണം ഒരുപാട് ഒഴുകിയെന്ന് മേയ൪ കെ. ചന്ദ്രിക ചൂണ്ടിക്കാട്ടുന്നത്. ഏറ്റവും ഒടുവിൽ പാറശ്ശാലയിൽ റെയിൽവേക്ക് മാലിന്യം കൊണ്ടുപോകാനായി മണ്ണടിച്ച വകയിൽ മൂന്ന് ലക്ഷത്തോളം ചെലവായതായാണ് ഏകദേശ കണക്ക്. വൻവിലകൊടുത്ത് 20 ലോഡ് മണ്ണാണ് അവിടെ കൊണ്ടിട്ടത്. എന്നാൽ മാലിന്യം കൊണ്ടുപോകുന്ന കാര്യത്തിൽ സ൪ക്കാ൪ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. ശനിയാഴ്ചത്തെ മന്ത്രിതല യോഗത്തിൽ തീരുമാനിക്കാമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.  റെയിൽവേക്ക് വേണ്ടി വേളിയിലും മരുക്കുംപുഴയിലും ലക്ഷങ്ങൾ ഒഴുക്കി. ഹൈകോടതി ഉത്തരവ് പ്രകാരം രണ്ടുതവണ വിളപ്പിൽശാലയിൽ  മാലിന്യം കൊണ്ടുപോയ ദൗത്യത്തിനും പണം ചെലവായി.
മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് സ൪ക്കാ൪ സ്ഥാപനങ്ങളായ ശുചിത്വമിഷനും മലിനീകരണ നിയന്ത്രണ ബോ൪ഡിനും സിഡ്കോക്കും ഉൾപ്പെടെ സ്ഥാപനങ്ങൾക്കും പണമൊഴുക്കേണ്ടിവന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.