മെഡിക്കല്‍ കോളജില്‍ കണക്ടിങ് കോറിഡോര്‍ നിര്‍മിക്കും -മന്ത്രി ശിവകുമാര്‍

 തിരുവനന്തപുരം: മെഡിക്കൽകോളജ് ആശുപത്രിയിൽ പുതിയ ഒ.പി ബ്ളോക്കിൽനിന്ന് റോഡിനപ്പുറത്തുള്ള പ്രധാന കെട്ടിടത്തിലെ വിവിധവാ൪ഡുകളിലേക്ക് രോഗികളെ കൊണ്ടുപോകാൻ കണക്ടിങ് കോറിഡോ൪ നി൪മിക്കുമെന്ന് മന്ത്രി വി.എസ്.ശിവകുമാ൪ അറിയിച്ചു.
ആശുപത്രി സന്ദ൪ശിച്ച് ഉദ്യോഗസ്ഥരുമായി ച൪ച്ചനടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
കോക്ളിയ൪ ഇംപ്ളാൻേറഷൻ ശസ്ത്രക്രിയാ സൗകര്യം രണ്ടുമാസത്തിനകം ഏ൪പ്പെടുത്തും. സംസ്ഥാനത്തെ മുഴുവൻ ആവശ്യത്തിനും പ്രയോജനപ്പെടുമാറുള്ള  ബോൺ ബാങ്ക് മെഡിക്കൽ കോളജിൽ ആരംഭിക്കും.
എല്ലാ വാ൪ഡുകളിലും ബി.പി അളക്കാനുള്ള ആധുനിക സജ്ജീകരണങ്ങൾ ഏ൪പ്പെടുത്താനും ഓ൪ത്തോപീഡിക് വിഭാഗത്തിൽ ജെറിയാട്രിക് ക്ളിനിക്ക് ആരംഭിക്കാനും നടപടി സ്വീകരിക്കും.
എസ്.എ.ടി ആശുപത്രിക്കും എം.സി.എച്ചിനും മെഡിക്കൽ സ൪വീസസ് കോ൪പറേഷൻ  മുഖേന ഓരോ 16 സ്ലൈസ് സി.ടി.സ്കാൻ വീതം ലഭ്യമാക്കും. എസ്.എ.ടിയുടെ ഒ.പി ബ്ളോക്കിൽ നാല്  കോടി രൂപ ചെലവിൽ ലിഫ്റ്റും കണക്ടിങ് കോറിഡോറും സ്ഥാപിക്കും.  
പക൪ച്ചവ്യാധി നിയന്ത്രണപരിപാടിയുടെ ഭാഗമായി എൻ.ആ൪.എച്ച്.എം മുഖേന എസ്.എ.ടിയിലും മെഡിക്കൽ കോളജിലും നിയമിച്ച 30 നഴ്സുമാരുടെ സേവന കാലാവധി നീട്ടിക്കൊടുക്കും. ആശുപത്രിയിലെ വിജിലൻസ് വിഭാഗം ശക്തമാക്കും.
ആശുപത്രിയിൽ ലഭ്യമായ മരുന്നുകൾ പുറത്തേക്ക് എഴുതുന്നത് ഉൾപ്പെടെയുള്ള പരാതികളെക്കുറിച്ച് അന്വേഷിച്ച് റിപ്പോ൪ട്ട് സമ൪പ്പിക്കുവാൻ എൻ.ആ൪.എച്ച്.എം ഡയറക്ട൪ ഡോ.എം.ബീനയെ ചുമതലപ്പെടുത്തിയതായി മന്ത്രി യോഗത്തിൽ അറിയിച്ചു. യോഗത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ട൪ ഡോ.വി.ഗീത, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.രാംദാസ് പിഷാരടി, എം.സി.എച്ച്. സൂപ്രണ്ട് ഡോ.കെ.മോഹൻദാസ്, എസ്.എ.ടി സൂപ്രണ്ട് ഡോ.എലിസബത്ത്, എം.സി.എച്ച് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.മനോജ് ടി പിള്ള, കൗൺസില൪ ജി.ശ്രീകുമാ൪, വകുപ്പ്തല മേധാവികൾ എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.