കഞ്ഞിക്കുഴിയില്‍ ആത്മഹത്യ പെരുകുന്നു

ചെറുതോണി: കഞ്ഞിക്കുഴിയിൽ ബുധനാഴ്ച ജീവനൊടുക്കിയത് രണ്ടുപേ൪. കഞ്ഞിക്കുഴി സ്റ്റേഷനതി൪ത്തിയിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഈവ൪ഷം മാത്രം ഒരു ഡസനായി.
ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കനുസരിച്ച് ജില്ലയിൽ ആത്മഹത്യ ചെയ്യുന്നവരിൽ പുരുഷന്മാരാണ് മുന്നിൽ. കഴിഞ്ഞവ൪ഷം 38.6 ശതമാനമാണ് ജില്ലയിലെ ആത്മഹത്യനിരക്ക്.
 പട്ടിണിയും രോഗവും മൂലമാണ് ബുധനാഴ്ച കഞ്ഞിക്കുഴിയിൽ മണിയംപാറ ഷാജി ജീവനൊടുക്കിയത്. ഇതോടെ ഭാര്യയും പറക്കമുറ്റാത്ത മൂന്ന് കുട്ടികളും തനിച്ചായി.
കൂലിപ്പണിക്കാരനായ ഷാജി ജോലിക്കിടെഏണിയിൽനിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലായിരുന്നു.
ഇതോടെ ജോലിയില്ലാതായ ഷാജിയുടെ കുടുംബം പട്ടിണിയിലായത് സഹിക്കാനാവാതെയാണ് ജീവനൊടുക്കിയതെന്നാണ് പൊലീസിൻെറ പ്രാഥമിക നിഗമനം.
 മദ്യപാനവും കുടുംബ ബന്ധങ്ങളിലെ ശൈഥില്യവുമാണ് ജില്ലയിലെ ആത്മഹത്യകൾക്ക് കാരണമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞവ൪ഷം ജില്ലയിൽ റിപ്പോ൪ട്ട് ചെയ്ത 418 ആത്മഹത്യകളിൽ 324 പുരുഷന്മാരും 95 സ്ത്രീകളുമായിരുന്നു. അതിനുമുമ്പുള്ള വ൪ഷം 422 ആത്മഹത്യ നടന്നപ്പോൾ സ്ത്രീകളുടെ എണ്ണം 105 ആയിരുന്നു. പത്തുവ൪ഷം മുമ്പുവരെ ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്ന ജില്ല ഇടുക്കിയായിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ ബൈസൺവാലി ഗ്രാമപഞ്ചായത്തിലായിരുന്നു. കാ൪ഷികമേഖലയുടെ തക൪ച്ചയും കുടുംബ കലഹവുമാണ് കാരണമെന്ന് ശാസ്ത്രജ്ഞ൪ വിലയിരുത്തുന്നു.
അതേസമയം, ഈ വിഷയത്തിൽ പഠനം നടത്താൻ ക്രൈം ഡിറ്റാച്ച്മെൻറ് ബ്യൂറോ ശ്രമിക്കാറില്ല.
ജില്ലയിലെ ചില മതസംഘടനകളും സന്നദ്ധസംഘടനകളും ആത്മഹത്യക്കെതിരെ ബോധവത്കരണങ്ങൾ നടത്തി. കുടുംബശ്രീ യൂനിറ്റുകളും സ്വയം സഹായസംഘങ്ങളും ആത്മഹത്യക്കെതിരെ സ൪വേ നടത്തി ബോധവത്കരണ പരിപാടി നടത്തണമെന്ന നി൪ദേശവും അവഗണിച്ചു.
ജില്ലയിൽ ഏറ്റവും കൂടുതൽ ആത്മഹത്യ നടന്നത് 2003 ൽ ആയിരുന്നു. 51 ശതമാനം.
വിവാഹിതരാണ് ജീവിതം അവസാനിപ്പിക്കുന്നതിൽ 90 ശതമാനവും. കൃഷിക്കാരും ബിസിനസുകാരും വിവാഹബന്ധം വേ൪പെടുത്തിയവരും അവിവാഹിതരും ആത്മഹത്യ ചെയ്യുന്നവരുടെ മുൻനിരയിലുണ്ട്. നെടുങ്കണ്ടം, ഉപ്പുതറ, കട്ടപ്പന, അടിമാലി, കുമളി മേഖലകളിലാണ് കഞ്ഞിക്കുഴിയും ബൈസൺവാലിയും കഴിഞ്ഞാൽ ആത്മഹത്യ കൂടുതൽ.
 കടക്കെണി, വ്യാജമദ്യം, എസ്റ്റേറ്റ് മേഖലയിലെ തൊഴിലില്ലായ്മ, കുടുംബ പ്രശ്നം, ഒളിച്ചോട്ടം തുടങ്ങിയവയെല്ലാം ജീവനൊടുക്കുന്നതിൻെറ കാരണങ്ങളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.