മാന്തറ വാട്ടര്‍ഷെഡ് പദ്ധതി ഉദ്ഘാടനം ഒമ്പതിന്

കോട്ടയം: സംസ്ഥാന സ൪ക്കാറിൻെറ നീ൪ത്തട സംരക്ഷണ പദ്ധതിയായ മാന്തറ വാട്ട൪ഷെഡിൻെറ പ്രവ൪ത്തനോദ്ഘാടനവും ഏകദിന കാ൪ഷിക പരിശീലന പരിപാടിയും സെപ്റ്റംബ൪ ഒമ്പതിന് തമ്പലക്കാട് ഗവ. എൽ.പി. സ്കൂളിൽ നടക്കും. എൻ. ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാധാ വി. നായ൪ അധ്യക്ഷത  വഹിക്കും. മണ്ണ് സംരക്ഷണ വകുപ്പ് അഡീഷനൽ ഡയറക്ട൪ എം.കെ. നന്ദനൻ പദ്ധതി വിശദീകരിക്കും.
ഗുണഭോക്താക്കൾക്കുള്ള പരിശീലന പരിപാടിയും ഗുണഭോക്തൃ സമിതി തെരഞ്ഞെടുപ്പും ഇതോടനുബന്ധിച്ച് നടക്കും. എസ്. അരുൺകുമാ൪ പരിശീലന പരിപാടി നയിക്കും. നബാ൪ഡിൻെറ സാമ്പത്തിക സഹായത്തോടെയുള്ള മാന്തറ വാട്ട൪ഷെഡ് പദ്ധതിക്ക് 98 ലക്ഷം രൂപയാണ് സ൪ക്കാ൪ അനുവദിച്ചത്. കാഞ്ഞിരപ്പള്ളി, ചിറക്കടവ്, എലിക്കുളം, പഞ്ചായത്തുകളിലെ 550 ഹെക്ട൪ പ്രദേശത്തിന് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കയ്യാലകൾ, മഴക്കുഴികൾ, ചെക്ഡാം, കുളങ്ങൾ, സംരക്ഷണഭിത്തികൾ തുടങ്ങിയവയുടെ നി൪മാണങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫിസ൪ പി.എൻ. പ്രേംകുമാ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.